Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർപോർട്ട് വിവാദം: ഇളയരാജ പ്രതികരിക്കുന്നു

ilayaraja-airport

സംഗീതജഞൻ ഇളയരാജയെ ബംഗലുരു എയർപോർട്ടിൽ തടഞ്ഞ വിഷയം വലിയ വാര്‍ത്തായായിരുന്നു. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമുണ്ടായി. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് എന്തിനാണ് അമിത പ്രാധാന്യം കൊടുക്കുന്നതെന്നാണ് ഇളയരാജയുടെ ചോദ്യം. ഇതൊന്നും ഒരിക്കലും വലിയ കാര്യമല്ല. പ്രസാദപ്പൊതി അഴിച്ചു കാണിക്കുവാൻ മാത്രമാണ് തന്നോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. അത് ചെയ്യുകയും ചെയ്തു. അതിനപ്പുറം ഒന്നുമില്ല. ജീവിതത്തിൽ ഇതിലും വലിയ പ്രശ്നങ്ങൾ കടന്നാണ് ഇതുവരെയെത്തിയത്. ഇളയരാജ പറഞ്ഞു.

"സുരക്ഷാ ജീവനക്കാരന്റെ കാര്യം മനസിലാക്കാവുന്നതേയുള്ളൂ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ് അവരും. അവർ എയർപോർട്ടിലെത്തുന്ന എല്ലാവരേയും അവരാരാണെന്ന് തിരിച്ചറിയണമെന്നില്ല. കുടുംബത്തെ ഒക്കെ ഉപേക്ഷിച്ചെത്തുന്നവരായിരിക്കും അവരെല്ലാം. ജോലിയുടെ കഠിനതയും സമയത്ത് ഭക്ഷണം കിട്ടാത്തതിന്റെ അസ്വസ്ഥതയുമൊക്കെ അവരിലുണ്ടാകാം. അതൊക്കെ മനസിലാക്കാവുന്നതേയുള്ളൂ. അവരും നമ്മളെ പോലെ മനുഷ്യര്‍ തന്നെയല്ലേ. ജനങ്ങളൊരിക്കലും ഇത്തരം കാര്യത്തിൽ നിരാശരാകുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. ഒരു സെക്യൂരിറ്റി ചെക്കിങിന് വിധേയനായി എന്നു കരുതി ചെറുതായിപ്പോയിപ്പോയി എന്ന് കരുതുന്നില്ല. ഇളയരാജ എന്നും ഇളയരാജ തന്നെയായിരിക്കും. മാധ്യമങ്ങളും ഇത്തരം കാര്യങ്ങൾ വാർത്തയാക്കാതിരിക്കുവാൻ ശ്രദ്ധിക്കണം." ഇളയരാജ പറഞ്ഞു.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇളയരാജയും കുടുംബവും. കയ്യിലുണ്ടായിരുന്ന പ്രസാദപ്പൊതിയിലെ തേങ്ങാക്കഷ്ണമാണ് സുരക്ഷാ പരിശോധനയ്ക്കിടെ പ്രശ്നമുണ്ടാക്കിയത്. സ്കാനറിൽ ഈ വസ്തു തെളിഞ്ഞതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥൻ കൂടുതല്‍ പരിശോധനയ്ക്കായി മാറിനിൽക്കുവാൻ ആവശ്യപ്പെട്ടു. ഇളയരാജയെ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞുമില്ല. ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായി കാർത്തിക് രാജയും ഉദ്യോഗസ്ഥനും തമ്മിൽ വാക്കേറ്റമുണ്ടായി. ഉദ്യോഗസ്ഥന്റെ ഫോട്ടോ കാർത്തിക് രാജ എടുക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. ഒരു മണിക്കൂറോളം രാജയും കുടുംബവും വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തു.
 

Your Rating: