Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോവിയുടെ ഓർമയിൽ ഇമാൻ

david-bowei-with-wife

ഒരാൾ ഓർമയാകുമ്പോൾ മാത്രമാണ് അവർ നമുക്ക് തന്ന നല്ല നിമിഷങ്ങൾ എത്രത്തോളം അമൂല്യമാണെന്ന് മനസിലാകുകയുള്ളൂ, ഡേവിഡ് ബോവി കടന്നുപോയപ്പോൾ നല്ലപാതിയുടെ വാക്കുകളിങ്ങനെയായിരുന്നു. ഭൂമിയെ ത്രസിപ്പിച്ച പാട്ടുകൾ പാടിത്തന്ന് ബോവിയെന്ന ഇതിഹാസം കാൻസറിന് കീഴടങ്ങിയത് ഇന്നലെയാണ്. ഡേവിഡ് ബോവി സൊമാലിയയുടെ സൂപ്പർ മോഡലായ ഇമാനെ വിവാഹം ചെയ്യുന്നത് 1992ലാണ്. ഇരുപത്തിനാല് വർഷം നീണ്ട ആ വൈവാഹിക ബന്ധം എന്തുമാത്രം നല്ല നിമിഷങ്ങളിലൂടെയായിരുന്നു കടന്നുപോയതെന്നു ആ ജീവിതമെത്രത്തോളം ആഴമുള്ളതാണെന്നും തെളിയിക്കുന്നു ഇമാന്റെ വാക്കുകൾ.

റൈസ് എന്ന് തലക്കെട്ടിട്ട് ഇമാൻ ചെയ്ത ഓരോ ട്വീറ്റും ബോവിയുടെ വ്യക്തിത്വം എത്രത്തോളം മാനവികമായിരുന്നുവെന്ന് മനസിലാക്കിത്തരുന്നു. അലക്സാണ്ട്രിയ സാറയെന്ന പതിനഞ്ചുകാരിയായ മകളുണ്ട് ബോവിക്കും ഇമാനും. ഇമാൻ രണ്ടാം ഭാര്യയാണ്. മേരി ആഞ്ജല ബാര്‍നെറ്റുമായി നീണ്ട ഒമ്പത് വർഷത്തെ വൈവാഹിക ജീവിതത്തിനു ശേഷമാണ് ബോവിയുടെ ജീവിതത്തിലേക്ക് ഇമാനെത്തുന്നത്. സംവിധായകനായ ഡങ്കൻ ജോൺസ് ആണ് ബോവിക്ക് ആഞ്ജലയിലുണ്ടായ പുത്രൻ.