Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഇന്തോ - പാക്കിസ്ഥാൻ പ്രണയകഥ

Zayn Malik - Neelam Gill

ഇന്തോ - പാക്കിസ്ഥാൻ പ്രണയകഥയാണിപ്പോൾ പോപ്പ് ലോകത്തെ പ്രധാന ചർച്ച. നായകൻ മറ്റാരുമല്ല പാക്ക് വംശജനായ പോപ്പ് താരം സെയ്ൻ മാലിക്കാണ്. ഇന്ത്യൻ വംശജയും മോഡലുമായ നീലം ഗില്ലാണ് നായിക. കാമുകിയും പ്രതിശ്രുത വധുവും ലിറ്റിൽ മിക്‌സ് എന്ന ബാൻഡിലെ അംഗവുമായ പെറി എഡ്‌വേഡ്‌സുമായുള്ള ബന്ധം പിരിഞ്ഞ സെയ്ൻ മാലിക്കിന്റെ പുതിയ കാമുകിയാണ് നിലം ഗിൽ എന്നാണ് യുകെ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവർ ആദ്യമായി കണ്ടുമുട്ടിയത് കഴിഞ്ഞ മാർച്ചിലാണെന്നും സെയ്ൻ, പെറി എഡ്‌വേഡസുമായി പിരിഞ്ഞതിന് ശേഷമാണ് ഇരുവരും അടുത്തത്തതും.

ബ്രിട്ടീഷ് ലക്ഷ്വറി ഫാഷൻ ഹൗസായ ബർബറിയുടെ മോഡലാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് 20 വയസുകാരിയായ നീലം. കൂടാതെ കാനിയേ വെസ്റ്റിന്റെ അഡിഡാസ് ഷോയുടേയും ഭാഗമായിരുന്നു നീലം. പഞ്ചാബി വേരുകളുള്ള നീലം യുകെയിലാണ് ജനിച്ചതും വളർന്നതും. പ്രണയത്തിലാണെന്ന് വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. വൺ ഡയറക്ഷനിൽ നിന്ന് സെയ്ൻ മാലിക്ക് പിരിഞ്ഞതിന്റെ പ്രധാനകാരണം മുൻകാമുകി പെറിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 4 വർഷം നീണ്ട പ്രണയവും എൻഗേജുമെന്റും റദ്ദാക്കി ഇരുവരും പിരിഞ്ഞത് അടുത്തിടെയായിരുന്നു.

വിഖ്യാതമായ ബീറ്റിൽസിന് ശേഷം ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷനിലെ അംഗമായിരുന്നു സെയ്ൻ മാലിക്ക്. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ്ഫാക്റ്ററിന് വേണ്ടി 2010 ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്നാണ് ബാൻഡ് രൂപീകരിക്കുന്നത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ വൺ ഡി പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്‌കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്‌കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.