Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു തുള വീണ ഷൂസിട്ടു പാടി, ഇന്ന് ആസ്തി 2000 കോടി

jennifer-lopez

ജെന്നിഫർ ലോപസ്. ലോകം ഏറെ  ഇഷ്ടപ്പെടുന്ന അഭിനേത്രികളിലൊരാൾ, ഗായികമാരിലൊരാൾ. കഴിഞ്ഞ ദശാബ്ദത്തിൽ ഏറ്റവുമധികം ലോകശ്രദ്ധ നേടിയ കലാകാരികളിലൊരാളാണ് ഈ നാൽപ്പത്തിയേഴുകാരി. നിഗൂഢമായ മുഖശ്രീയും ആഴമുള്ള അഭിനയവും അതുപോലെ മനോഹരമായ ആലാപന ശൈലിയുമുള്ള ജെന്നിഫര്‍ ലോപസ്. ഷ്യുസെപ്പെ സെനോട്ടി എന്ന ഇറ്റാലിയൻ ഡിസൈനർക്കൊപ്പം ചേർന്ന് ജെന്നിഫർ ഷൂസും ആഭരണങ്ങളും ജെന്നിഫർ ഡിസൈൻ ചെയ്തിരുന്നു. അവയൊക്കെ പ്രദർശിപ്പിക്കാനായതിന്റെ ത്രില്ലിലാണ് ഗായിക. ഇങ്ങനെയൊരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടതിനൊരു കാരണവുമുണ്ട്. വന്നവഴി മറക്കാത്ത ജെന്നിഫറിനെ നമുക്ക് ആ കാരണത്തിൽ തിരിച്ചറിയാം.

നിറയെ ദ്വാരങ്ങളുള്ള ഷൂസ് അണിഞ്ഞാണ് ഞാൻ വളർന്നത്. ജീവിതത്തിൽ എന്നെങ്കിലും നല്ല നിലയിലെത്തുമ്പോൾ വാങ്ങാൻ ഏറെ കൊതിച്ച കാര്യങ്ങളിലൊന്നും ഷൂസ് തന്നെ. അതുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർക്കൊപ്പം മനോഹരമായ ഷൂസുകൾ ഡിസൈൻ ചെയ്യാൻ അവസരം കിട്ടിയപ്പോൾ ഏറെ സ്പെഷ്യൽ കാര്യങ്ങളിലൊന്നായി അതുകണ്ടത്. ജെന്നിഫർ ലോപസ് പറഞ്ഞു. 300 മില്യൺ യുഎസ് ഡോളറാണ് ജെന്നിഫറിന്റെ ആസ്തി. 

ബ്രോങ്ക്സിലെ ഒര സാധാരണ കുടുംബത്തിൽ സഹോദരിമാര്‍ക്കൊപ്പം ഒരു ചെറിയ മുറി പങ്കിട്ടുകൊണ്ടാണ് ജെന്നിഫർ തന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. അവിടെ നിന്നാണ് ആദ്യം നർത്തകിയായും ഗായികയായും പിന്നെ അഭിനേത്രിയായുമൊക്കെ ജെന്നിഫർ ലോകശ്രദ്ധ നേടിയത്. കലയിലൂടെ ഉയരങ്ങളിലെത്തുമ്പോഴും കുടുംബമാണ് ഭ്രമങ്ങളിൽ മുഴുകി പോകാതെ മണ്ണിൽ ചവിട്ടി നിൽക്കാൻ തനിക്കു പ്രേരണയാകുന്നത്. ജെന്നിഫർ പറഞ്ഞു.