Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനിലെ സംഗീതം കോപ്പിയടിച്ചതോ?

gopi-sundar-pulimurugan

പുലിമുരുകൻ സിനിമയുടെ തീം സോങ് മറ്റൊരു പാട്ടിൽ നിന്നും പകർത്തിയതാണെന്ന ആരോപണത്തിനു മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദർ. "ഏതു പാട്ടിറങ്ങുമ്പോഴും ഇങ്ങനെ ആരോപണം പതിവാണ്. കോപ്പിയടിച്ചുവെങ്കില്‍ അതു തുറന്നു പറയും. അതിനൊരു മടിയുമില്ല. ഇവിടെ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ലെന്ന് എനിക്കു പറയുവാനാകും". ഗോപി സുന്ദർ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

ഗജരാജമുഖി എന്ന ഫ്യൂഷൻ പാട്ടിനോടാണ് പുലിമുരുകന്റെ തീം സോങിന് സാമ്യമുണ്ടെന്ന വാദം വന്നത്. "ആ പാട്ടും ഈ പാട്ടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. രണ്ടു ഗാനങ്ങളുടെയും രാഗം ഒന്നാണ്. എന്ന സാമ്യം മാത്രമാണ് അതിനുള്ളത്." ഗോപി സുന്ദർ പറഞ്ഞു.

പുലിമുരുകനിലെ സംഗീത സംവിധാനത്തിന് ഗോപി സുന്ദറിനെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. തീയറ്ററുകളിൽ സംഗീത സംവിധായകന്റെ പേരു പറഞ്ഞ് ആർപ്പു വിളിക്കുന്ന അപൂർവ്വത വരെയുണ്ടായി.

Your Rating: