വിക്രം ഇരട്ട വേഷത്തിലെത്തുന്ന ഇരു മുഗൻ എന്ന ചിത്രം കാണുവാൻ കൗതുകത്തോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഹെലെന എന്ന ടൈറ്റിൽ ഗാനവും ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാൽ കോപ്പിയടി എന്ന അപവാദം ഗാനം നേരിടുകയാണ്. ഹാരിസ് ജയരാജാണു പാട്ടിനു ഈണമിട്ടത്. ട്രെയിലറിനൊപ്പവും പിന്നീട് ലിറികൽ വിഡിയോയായി വന്നപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടിയ പാട്ടാണിത്.
ഹിപ് ഹോപ് ഗായകൻ ഫെറ്റി വോപ്പിന്റെ പാട്ടിനോടു ഹെലേന അസാധാരണമായ സാമ്യമുണ്ടെന്നാണു കേൾവിക്കാരുടെ വാദം. കർക്കിയുടെ പാട്ടെഴുത്തിനെ ഹിപ് ഹോപ് താളം ആദ്യം കൂട്ടിച്ചേർത്താണ് ഹെലേന എന്ന പാട്ടു ചെയ്തത്. ബാസിന്റെ ത്രസിപ്പിക്കുന്ന താളത്തിനൊപ്പം ക്രിസ്റ്റഫർ സ്റ്റാൻലിയുടെയം അഭയ്‍യുടെയും സ്വരങ്ങളും കൂടി കൂട്ടിച്ചേർന്ന പാട്ട് ട്രെൻഡാകുകയും ചെയ്തിരുന്നു.