Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടു പ്രശ്നം വന്നപ്പോൾ തെരുവുനായ കടിനിർത്തിയോ?ഉത്തരം ഇതാ

tiger-sabu-animation

ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും തെരുവുനായ വിഷയം എല്ലാവരും മറന്നുപോയോ എന്ന്. നോട്ട് പിൻവലിക്കലും അതിനെ തുടർന്നുള്ള പ്രശ്നങ്ങളിലും മുങ്ങി മനുഷ്യനെ കടിച്ചുകീറിയ തെരുവുനായകളെ കുറിച്ചുള്ള പ്രശ്നങ്ങൾ എല്ലാവരും മറന്നോ എന്ന്. അങ്ങനെ ചിന്തിക്കുകയും പരസ്പരം ഇതിനെ കുറിച്ചു പറയുകയും ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, ടൈഗർ സാബു നിങ്ങൾക്കതിനുള്ള ഉത്തരവുമായി എത്തിയിട്ടുണ്ട്. വലിയ ഗമയിലാണ് ശ്വാന രാജാവ് ഇതേ സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടി പറയുന്നത്. രാജാവിന്റെ മറുപടി കേട്ടാൽ നായയെ തല്ലാത്തവരും തല്ലിപ്പോകും എന്നതാണ് വാസ്തവം. എടിഎമ്മിനു മുൻ‌പിൽ നിന്നാണ് താരത്തിന്റെ ഈ വർത്തമാനം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മനോരമ മ്യൂസിക് ആണ് വിഡിയോ പുറത്തിറക്കിയത്. ഫെലിക്സ് ദേവസ്യയാണ് ഈ അനിമേഷൻ വിഡിയോയുടെ സംവിധാനവും സംഭാഷണവും ഡബ്ബിങും എല്ലാം ചെയ്തത്. കുറച്ചു ദിവസം മുൻപ് തെരുവുനായ വിഷയത്തെ ആസ്പദമാക്കി ഒരു  അനിമേഷൻ വിഡിയോയും ഇദ്ദേഹം ചെയ്തിരുന്നു. ഓട്ടൻതുള്ളൽ പാട്ടിന്റെ രൂപത്തിലായിരുന്നു അത്. ഒരു മനുഷ്യനും നായയുമായിരുന്നു അതിലെ താരം. ആ വിഡിയോയും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു നേടിയത്.