Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ജി. ശ്രീകുമാറിനും റംലാ ബീഗത്തിനും ഇശൽമാല അവാർഡ്

ishalmala എം.ജി. ശ്രീകുമാർ, രഹന, റംലാ ബീഗം, ജ്യോതി വെള്ളല്ലുർ

ദുബായ് ∙ ദുബായിലെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ കൂട്ടായ്മയായ ഇശൽമാലയുടെ 2014 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ജനപ്രിയ ഗായകനുള്ള എ.വി. മുഹമ്മദ്‌ സ്മാരക അവാർഡ് ഗായകൻ എം.ജി. ശ്രീകുമാറിനും ജനപ്രിയ ഗായികയ്ക്കുള്ള പി.കെ. ഹലീമ ബീവി സ്മാരക അവാർഡ് രഹനയ്ക്കും ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് റംലാ ബീഗത്തിനും നൽകും. പ്രത്യേക ജൂറി പുരസ്‌കാരം ജ്യോതി വെള്ളല്ലുരുവിനാണ്.

റഹ്മാൻ തായലങ്ങാടി, യഹിയ തളങ്കര, കാനേഷ് പൂനൂർ, വി.ടി. മുരളി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. അഞ്ചിന് ദുബായ് റാഷിദ് ആശുപത്രി ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹപൂർ വം റംലത്ത് എന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘാടകരായ സുബൈർ വെള്ളിയോട്, ഷുക്കൂർ ഉടുംബുന്തല, കമാൽ റഫീഖ്, ജാക്കി റഹ്മാൻ എന്നിവർ പറഞ്ഞു. ഫോൺ: 050 2542162.