Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രയില്‍ പൃഥ്വിയുടെ പ്രണയം ഇങ്ങനെ; ആദ്യ പാട്ട് മനോഹരം

isra-song-lailakame

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ഇസ്ര. ചിത്രത്തിന്റെ പോസ്റ്ററും ടീസറുമൊക്കെ വൻ വരവേൽപ്പോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോഴിതാ പുറത്തിറങ്ങി. പ്രതീക്ഷിച്ചതു പോലെ മനോഹരമാണ് ഈ ഗാനം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ചാണ് പാട്ടിലുള്ളത്.

കലക്കൻ സ്റ്റൈലിലാണ് പൃഥ്വി. ജീവിതത്തോട് ഏറെ സ്നേഹത്തോടെ ചേർന്നു നിൽക്കുന്ന പൃഥ്വിരാജിനെയാണു പാട്ടിന്റെ ദൃശ്യങ്ങളിൽ കാണാനാകുക. മനസിൽ സന്തോഷവും പ്രസരിപ്പും നിറയ്ക്കുന്നു ഈ ഗാനം. 

രാഹുൽ രാജ് ആണ് പാട്ടിന് ഈണമിട്ടത്. ലൈലാകമേ എന്നു തുടങ്ങുന്ന പ്രണയാർദ്ര വരികൾക്കു സ്വരം ഹരിചരണിന്റേതാണ്. ആ ആലാപനത്തിനു ഭംഗിയേകി രാഹുൽ‌ രാജിന്റെ ബാക്കിങ് വോക്കലുമുണ്ട്. ഹരിനാരായണന്റേതാണ് വരികള്‍.