Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിനീതിയുടെ ജാനേമൻ; കാണാം ഷൂട്ടിങ് രംഗങ്ങൾ

jaaneman-aah

പരിനീതി ചോപ്ര ഐറ്റം ഡാൻസു ചെയ്ത 'ജാനേമൻ' എന്ന പാട്ട് ഇതിനോടകം തരംഗമായി. കറുപ്പു വസ്ത്രമണിഞ്ഞു ഹോട്ട് ലുക്കിൽ പരിനീതി പാടിയഭിനയിച്ച പാട്ടിന്റെ മേക്കിങ് വിഡിയോയുമെത്തി. വരുൺ ധവാനും പരിനീതിയും അടങ്ങുന്ന ഷൂട്ടിങ് സംഘത്തിന്റെ രസകരമായ ചെയ്തികൾ ഉൾ‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണു വിഡിയോ. ഡിഷ്യൂം എന്ന ചിത്രത്തിലേതാണീ ഗാനം. മയൂർ പുരിയുടെ വരികൾക്കു പ്രിതം ഈണമിട്ട പാട്ട് അന്തരാ മിത്രയും അമാൻ ത്രിഖയും ചേർന്നാണു പാടിയത്. ജോൺ എബ്രഹാം, ജാക്വിലിന്‍ ഫെർണാണ്ടസ്, അക്ഷയ് ഖന്ന എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.