Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫറ സ്റ്റെപ്പിടും ചാൻ ഡാൻസ് കളിക്കും

jacky-farah

പരമ്പരാഗത ഇന്ത്യൻ വേഷമായ ധോതിയും കുർത്തയുമണിഞ്ഞ് സുന്ദരനായി അടങ്ങിയൊതുങ്ങി ഫറാ ഖാന് അടുത്തിരിക്കുന്ന ആളെക്കണ്ട് ഞെട്ടണ്ട. അതെ നിങ്ങളുദ്ദേശിക്കുന്ന ആൾ തന്നെ. ജാക്കി ചാൻ. ജാക്കിചാൻ ആരാണ് കക്ഷിയെന്ന് പറയേണ്ടതില്ലല്ലോ...ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ. മെയ് അഭ്യാസം കൊണ്ട് ലോകത്തെ സ്വാധീനിച്ച ഈ പ്രതിഭ നമുക്കെന്നും അത്ഭുതമാണ്.

അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും കാണുവാൻ അത്രയേറെ ആകാംഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. എന്നാലൊരു കാര്യം അറിഞ്ഞോളൂ ബോളിവുഡ് സ്റ്റൈലിൽ ആടിപ്പാടാൻ ജാക്കി ചാനെത്തുന്നു. ബോളിവുഡിന്റെ നൃത്ത ശൈലി ആരാണ് ജാക്കി ചാന് പറഞ്ഞുകൊടുക്കുന്നതെന്നല്ലേ. ആമീർ ഖാന്റെയും ഷാരുഖ് ഖാന്റെയും ഡാൻസ് മാസ്റ്റർ തന്നെ. ഫറാ ഖാൻ. ചുരുക്കിപ്പറഞ്ഞാൽ ജാക്കി ചാന്റെ തകർപ്പൻ ഡാൻസ് കാണാൻ നമുക്ക് തയ്യാറെടുക്കാം. കുംഫു യോഗാ എന്ന ഇന്തോ-ചൈനീസ് ചലച്ചിത്രത്തിലാണ് ബോളിവുഡ് നമ്പറിൽ ജാക്കി ചാൻ നൃത്തംവയ്ക്കുക. കുറച്ചു ദിവസം മുൻപ് തന്റെ സുഹൃത്തായ ഗീതാ കപൂറുമൊത്ത് ഫറാ ഖാൻ രാജസ്ഥാനിലേക്ക് പറന്നത് ജാക്കി ചാനെ ഡാൻസ് പഠിപ്പിക്കുവാനായിരുന്നു. പാട്ടിന്റെ ചിത്രീകരണം ബെയ്ജിങിലാകും നടക്കുക. സ്റ്റാന്‍ലി ടൊൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും.