Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേചനങ്ങൾക്കെതിരെ ജാക്വിലിൻ പാടുന്നു

spice-girls-story

ലോകം സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന വിവേചനത്തിനെതിരെ പാടുകയാണ് സ്പൈസ് ഗേൾസ്. അവർക്കൊപ്പം നടി ജാക്വിലിന്‍ ഫെർണാണ്ടസുമുണ്ട്. വന്നബെ എന്ന വിഡിയോ ഗാനത്തിലൂടെ സ്ത്രീ സമൂഹത്തിന്റെ ആവശ്യങ്ങളെന്തെന്ന് ഉറക്കെപ്പറയുകയാണിവർ. 20 വർഷം മുൻപ് വിക്ടോറിയ ബെക്കാം പാടിയ പാട്ടിന്റെ പുനരവതരമാണിത്. എന്തായാലും വിഡിയോ ശ്രദ്ധ നേടുകയാണ്. 

സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഒന്നു ചേര്‍ന്നു പാടുകയാണിവിടെ. അവരുടെ സ്വരത്തിനും വാക്കുകൾക്കും തീവ്രതയേറെ. ജാക്വിലിനു പുറമേ സെയി ഷേയ്, ഗിഗി ലമായ്നേ, മോനിയോ, എം.ഒ, ടെയ്‍ലർ ഹടാല, ലാഴ്സൺ ടോംപ്സണ്‍ എന്നിവരാണ് ജാക്വിലിനൊപ്പം പങ്കുചേരുന്ന മറ്റു ഗായകർ. എംജെ ഡിലാനേയാണ് വിഡിയോ സംവിധാനം ചെയ്തത്. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമണം മുതൽ ജോലി സ്ഥലത്തെ വേതന വ്യവസ്ഥയിൽ കാണിക്കുന്ന വേർതിരിവിനെ കുറിച്ചു വരെ ഇവർ പാടുന്നുണ്ട്. ആഘോഷത്തോടെ പാടിയകലുന്ന പെണ്‍കൂട്ടത്തിന്റെ ദൃശ്യങ്ങൾക്കിടയിൽ നമ്മുടെ ശ്രദ്ധയെ പിടിച്ചു നിർത്തുന്ന സന്ദേശങ്ങളും കൂടി പ്രദർശിപ്പിക്കുന്ന വിഡിയോയുടെ അവതരണവും മനോഹരമാണ്.