Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാസി ഗിഫ്റ്റിന്റെ ഈണത്തിൽ സ്റ്റൈൽ പാട്ടുകളെത്തി

സത്യൻ അന്തിക്കാട് എഴുതിയ വരികളും ജാസി ഗിഫ്റ്റിന്റെ സംഗീതവുമായി ഉണ്ണി മുകുന്ദൻ ചിത്രം സ്റ്റൈലിലെ പാട്ടുകളെത്തി. പഴയൊരു ചിത്രത്തിനു വേണ്ടി സത്യൻ അന്തിക്കാട് എഴുതിയ മഴ തുള്ളി തുള്ളി എന്ന ഗാനമാണ് ചിത്രത്തിൽ‌ പുതിയ ഓർക്കസ്ട്രയിൽ അവതരിച്ചിരിക്കുന്നത്. സാധാരണക്കാരനായ മലയാളിയുടെ മുന്നിലേക്ക് റോപ് സംഗീതത്തിന്റെ താളവുമായെത്തിയ സംഗീത സംവിധായകനാണ് ജാസി. ഏറെ വിമർശിക്കപ്പെട്ടു അദ്ദേഹത്തിന്റെ പാട്ടുകളെങ്കിലും അതേറെ ശ്രദ്ധിക്കപ്പെട്ടു ഇപ്പോഴും ഓർക്കപ്പെടുന്നു എന്നതിൽ സംശയമില്ല. തട്ടുപൊളിപ്പൻ പാട്ടുകൾക്കിടയിൽ ജാസി ഒട്ടേറെ സുന്ദരമായ മെലഡികളും ചെയ്തിട്ടുണ്ട്.

style-songs

അത്തരത്തിലൊരു മെലഡിയാണ് സ്റ്റൈലെന്ന ചിത്രത്തിലുമുള്ളത്. ജാസീ ഗിഫ്റ്റിന്റെ മെലഡി ടച്ച് എത്രത്തോളം ആഴമുള്ളതാണെന്ന് തെളിയിക്കുന്നു ഇതിലെ ഈ പാട്ട്. ഹരിചരണും ശ്വേത മോഹനും ചേർന്നു പാടിയ ചെന്താമര ചുണ്ടിൽ എന്നു തുടങ്ങുന്ന ഗാനം അതിമനോഹരം തന്നെ. മനു മഞ്ജിത്തിന്റേതാണ് വരികൾ. ഇതുൾപ്പെടെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ബെന്നി ദയാലും സുചിത്രയും ചേർന്നു പാടിയ വെണ്ണിലാ വന്നു നീ, കാർത്തിക പാടിയ മഴ തുള്ളി തുള്ളി എന്നീ ഗാനങ്ങൾ. ഹരിനാരായണനാണ് വെണ്ണിലാ വന്നു നീ എന്ന ഗാനമെഴുതിയത്. ബിനു എസ് ആണ് സ്റ്റൈലിന്റെ സംവിധായകൻ. എൽജെ ഫിലിംസിന്റെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസ്, പ്രിയ കൻവാൾ‌ എന്നിവരും ചിത്രത്തിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.