Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പാടക്കറിൽ ജയം രവിയുടെ പാട്ട്

Jayan Ravi in Appatakkar

ജയം രവി നായകനാവുന്ന പുതിയ ചിത്രം അപ്പാടക്കർ റിലീസിന് മുമ്പേ തന്നെ വാർത്തയാകുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളുടെ പരിവേഷം കൊണ്ടോ, ചിത്രീകരണത്തിലെ പുതുമകൊണ്ടോ ഒന്നുമല്ല ചിത്രം വാർത്തകളിൽ ഇടം പിടിക്കുന്നത്, മറിച്ച് ചിത്രത്തിലെ ഗായകരുടെ പ്രത്യേകത കൊണ്ടാണ്. എസ് തമൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാട്ടുപാടുന്നത് നടന്മാരും സംഗീത സംവിധായകരുമാണ്.

നേരത്തെ ചിലബരശൻ, സംഗീതസംവിധായകൻ ഇമാൻ, ദേവ എന്നിവരെക്കൊണ്ട് പാട്ട് പാടിച്ച തമൻ ചിത്രത്തിന്റെ നായകൻ ജയം രവിയെക്കൊണ്ടും പാട്ട് പാടിച്ചിരിക്കുകയാണ്. ബൾബു വാങ്കിതാ മച്ചാ എന്ന് തുടങ്ങുന്ന തമാശപ്പാട്ടാണ് താരം ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്.

തലൈ നഗരം, മരുതമലൈ, മാപ്പിളൈ, അലക്സ് പാണ്ഡ്യൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ സൂരജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അപ്പാടക്കർ. ജയം രവിയെ കൂടാതെ തൃഷ, അഞ്ജലി, പ്രഭു, സൂരി, വിവേക്, അശ്വിൻ രാജ, രാജേന്ദ്രൻ, പൂർണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ താരറാണി തൃഷയുടെ അമ്പതാമത്തെ ചിത്രം കൂടിയാണ് അപ്പാടക്കർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.