Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഡിയോ ലോഞ്ച് ആറു രാജ്യങ്ങളിൽ തരംഗമുണ്ടാക്കാൻ വീണ്ടും ജിബ്രാൻ

chennai-to-singapore

കമൽ‌ഹാസൻ ഹിറ്റുകൾക്ക് സംഗീതമൊരുക്കിയ മുഹമ്മദ് ജിബ്രാൻ‌ മറ്റൊരു അപൂർവ്വ നേട്ടത്തിനരികെ. അബ്ബാസ് അക്ബർ സംവിധാനം ചെയ്യുന്ന ചെന്നൈ ടു സിംഗപ്പൂർ എന്ന ചിത്രത്തിൽ സംഗീതം നൽകുന്ന ആറു പാട്ടുകളുടെയും ഓഡിയോ ലോഞ്ച് ആറ് രാജ്യങ്ങളിലാകും നടക്കുക. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ,സിംഗപ്പൂർ എന്നിവിടങ്ങളിലായാണ് ആ പരിപാടി നടക്കുക. ഇന്ത്യയിലെ വേദി ചെന്നൈയിലാണ്. വ്യത്യസ്തമായ സംഗീതത്തിന്റെ തോഴനാണ് ജിബ്രാൻ. അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

ചെന്നൈയിൽ തുടങ്ങി സിംഗപ്പൂരില്‍ അവസാനിക്കുന്ന കഥയാണ് ചിത്രത്തിനുള്ളത്. അതുകൊണ്ടാണ് ഇങ്ങനെ ഓഡിയോ ലോഞ്ച് നടത്താമെന്ന് തീരുമാനിച്ചത്. പാട്ടുകളുടെ റെക്കോർഡിങ് പൂർത്തിയായിക്കഴിഞ്ഞു. ഓഡിയോ ലോഞ്ചിനുള്ള തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. ജിബ്രാൻ പറഞ്ഞു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കമൽഹാസൻ ചിത്രങ്ങളായ ഉത്തമ വില്ലൻ, പാപനാശം, തൂങ്ങാവനം എന്നിവയ്ക്കെല്ലാം സംഗീതമൊരുക്കിയത് ജിബ്രാനാണ്. മൂന്നും സൂപ്പർ ഹിറ്റ്. കമൽഹാസന്റെ വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പ്, സി.വി.കുമാറിന്റെ മായാവൻ, എന്നിവയാണ് 2016ൽ ജിബ്രാൻ ഈണമിടുന്ന മറ്റ് പ്രധാന ചിത്രങ്ങൾ.

ghibran1 ജിബ്രാൻ

തന്റെ സ്വപ്ന ചിത്രത്തിലേക്കുള്ള നിർമ്മാതാക്കളെ തേടി സിംഗപ്പൂരിലേക്ക് പോകുന്ന ഹരീഷ് എന്ന സംവിധായകന്റെ കഥയാണ് ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമ പറയുന്നത്. സിംഗപ്പൂരിൽ വച്ച് കാൻസർ ബാധിതതയായ പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നതോടെ ഹരീഷിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണിത്.

Your Rating: