ഇളയദളപതി ആരാധകർ കാത്തിരുന്ന തെറിയിലെ ജിത്തു ജില്ലാഡി എന്ന ഗാനം പുറത്ത് വന്നു. തിയറ്ററുകളിൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച ഗാനത്തിലെ പ്രധാനപ്രത്യേകത വിജയ്‌യുടെ ഡാൻസ് സ്റ്റൈപ്പ് ആണ്.
പ്രശസ്ത സംഗീത സംവിധായകനായ തെന്നിസൈ തെൻഡ്രൽ ദേവയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് തെരിയുടെ സംഗീതസംവിധായകന്‍.
വിജയ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. സാമന്തയും ആമി ജാക്‌സണുമാണ് തെരിയില്‍ വിജയ്‌യുടെ നായികമാരാകുന്നത്. വിജയ്‌യുടെ മകള്‍ ദിവ്യയും നടി മീനയുടെ മകള്‍ നൈനികയും ചിത്രത്തില്‍ ബാലതാരങ്ങളായെത്തുന്നുണ്ട്.
സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രം രാജാറാണിക്കുശേഷം തമിഴകത്തിന്റെ യുവ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കിയ ചിത്രമാണ് തെറി.