Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മർ ഇൻ ബത്‌ലഹേമിലെ ആമിയെ ഓർമിപ്പിച്ച് മഞ്ജു

manju-at-jo-and-boys

പൊൻവെയിലിന്റെ ചേലുള്ള പാട്ടിൽ ജോയും അവളുടെ കൂട്ടുകാരനുമെത്തി. ജോ ആൻഡ് ബോയ്സെന്ന ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യ വീഡിയോ ഗാനം പ്രതീക്ഷിച്ചപോലെ ഗംഭീരമായി. രണ്ടാം വരവിലെ ഏറ്റവും വ്യത്യസ്തമായ ലുക്ക് മഞ്ജുവിന് നന്നായി ഇണങ്ങുന്നു. സമ്മർ ഇൻ ബത്‌ലഹേമിലെ ആമിയെ ഓർമിപ്പിക്കുന്ന മഞ്ജു. ബാലതാരത്തിന്റെ കുട്ടിത്തത്തിനൊപ്പം അഭിനയത്തിന്റ ഗൗരവമുൾക്കൊണ്ട സനൂപും മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേത്രിക്കൊപ്പം നിൽക്കുന്നു. ദൃശ്യഭംഗിയുളള വീഡിയോ ഗാനത്തിന് ഹരിചരണിന്റെ മഞ്ഞുപോലുള്ള ശബ്ദം കൂടിയായപ്പോൾ അതിസുന്ദരം.

സന്തോഷ് വർമയുടെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യമാണ് ഈണമിട്ടത്. ലാലു അലക്സ്, പേളി മാണി എന്നിവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഫിലിപ്പ് ആൻഡ് മങ്കി പെന്നിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോ ആൻഡ് ദി ബോയ്സ്., ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആലിസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. ആൻറോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.