Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃത്വികിന് അരികെയിരുന്ന് ജംഗിള്‍ ബുക്കിലെ പാട്ടുപാടി കത്രീന

kathrina-hrithik

ജംഗിൾ ബുക്കിലെ ബെയർ നെസസിറ്റീസ് നമുക്കേറെ ഇഷ്ടമാണ്. കുഞ്ഞു കുട്ടികളെ മാത്രമല്ല ബോളിവുഡിലെ വൻ നിരയുടെ മനസു പോലും ഈ പാട്ട് കയ്യിലെടുത്തു കഴിഞ്ഞു. ഈ വിഡിയോ കാണുമ്പോൾ നിങ്ങൾക്കത് മനസിലാകും. ഹൃത്വിക് റോഷനടുത്തിരുന്ന് ജംഗിൾ ബുക്കിലെ ഗാനം പാടി ഡാൻസ് ചെയ്യുകയാണ് ഒരാൾ. ആരാണെന്നല്ലേ, ബോളിവുഡിലെ ബാർബി ഗേൾ കത്രീന കൈഫ്. കത്രീനയെ പോലെ സുന്ദരമാണ് ശബ്ദവും ആലാപനവും. ഹൃത്വിക് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പാട്ട് പുറത്തുവിട്ടത്. ബാങ് ബാങിനു വേണ്ടി ഒരിക്കൽ കത്രീന പാടിയിട്ടുമുണ്ട്.

ബോളിവുഡിൽ കത്രീനയ്ക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ളൊരാളാണ് ഹൃത്വിക്. സിംദഗി നാ മിലേംഗീ ദോബാര, ബാങ് ബാങ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്. ജോഡികളായി എത്രതന്നെ ഭംഗിയുണ്ടോ അത്രയേറെ അടുപ്പമുണ്ട് ഇരുവരും തമ്മിൽ. ജോലിയോടുള്ള കത്രീനയുടെ അടുപ്പത്തേയും ശ്രദ്ധയേയും പ്രയത്നത്തേയും പരസ്യമായി പലവട്ടം പ്രശംസിച്ചിട്ടുണ്ട് ഹൃത്വിക്. എന്തായാലും ഹൃത്വിക് ഷെയർ ചെയ്ത കത്രീനയുടെ വിഡിയോയ്ക്ക് ആരാധക പക്ഷത്തു നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.