Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തുന്നു

Music-Justin Bieber

പോപ് സംഗീതത്തിന്റെ യുവരാജാവ് ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തുന്നു. ഈ വരുന്ന മെയിൽ ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. ഒരാഴ്ചയോളം അദ്ദേഹം ഇന്ത്യയിലുണ്ടാകും. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ മെയ് പത്തിനാണ് ബീബറുടെ സംഗീത പരിപാടി അരങ്ങേറുക. 2017ൽ ബീബര്‍ നടത്തുന്ന ലോക സംഗീത പര്യടനങ്ങളിൽ ഏഷ്യയിൽ നിന്നു തിരഞ്ഞെടുത്ത മൂന്നു നഗരങ്ങളിലൊന്നാണിത്. ദുബായും ടെൽ അവീവുമാണ് മറ്റു രണ്ടു നഗരങ്ങൾ.

കൊറിയോഗ്രാഫർമാരും നർത്തകരും അടങ്ങുന്ന 150 അംഗ സംഘമാണ് ബീബറിനൊപ്പമുളളത്. സംഗീത പരിപാടിയ്ക്കു ശേഷം വിനോദയാത്രയ്ക്കായി ന്യൂഡൽഹിയിലേക്കും ജയ്പൂരിലേക്കും പോകും. പരിപാടി കാണുവാൻ 4000 രൂപ മുതലുള്ള ടിക്കറ്റുകൾ ഈ മാസം 22 മുതൽ ലഭ്യമാകും. ബോളിവുഡിലെ വൻകിട താരങ്ങളേയോ അംബാനി കുടുംബത്തേയോ കൊണ്ട് ഗായകന് കലക്കൻ വെൽകം പാർട്ടി സംഘടിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.

Your Rating: