Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ എസ് ചിത്ര പാടിയ ഭക്തിഗാനം

singing-chithra

വിഷമഘട്ടങ്ങളിൽ മറ്റൊന്നിലും കണ്ടെത്താനാകാത്ത ആശ്വാസം നമുക്ക് ദൈവത്തിനരികെ നിന്നാകും അനുഭവിക്കാനാകുക. ഈ പാട്ടും നമുക്ക് പകരുന്നത് അത്തരമൊരു അനുഭവവും അറിവുമാണ്. കെ.എസ്.ചിത്രയുടെ ശബ്ദമാധുര്യത്താല്‍ മനസു നിറയ്ക്കുന്ന മറ്റൊരു ഭക്തി ഗാനം. യേശുനാഥന്റെ ജീവിത ത്യാഗത്തിന്റെ ആഴത്തെ കുറിച്ചുള്ള മറ്റൊരു മനോഹരമായ പാട്ട്. അദ്ദേഹം ലോക നന്മയ്ക്കായി ചെയ്ത ത്യാഗം എത്രമാത്രം വേദന നിറഞ്ഞതാണെന്നും അതെന്തിനുവേണ്ടിയായിരുന്നുവെന്നും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു ഈ പാട്ട്. 

കുരിശിലേക്കൊന്നു നോക്കവേ എന്ന പാട്ട് കേട്ടു തുടങ്ങുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോകും. ജീവിതത്തെ എത്രമാത്രം നന്മയോടെയും കരുതലോടെയും സമീപിക്കണമെന്നും അങ്ങനെ ചെയ്താൽ ദൈവം നമ്മോടു കൂടെയുണ്ടാകുമെന്നും പറയുന്ന ഗാനം. മനസുതൊട്ട് കെ.എസ് ചിത്ര ആലപിക്കുമ്പോള്‍ അത് എത്ര കേട്ടാലും മതിവരാതെ മനസിനുള്ളിൽ അലിഞ്ഞു ചേരും. കെ.എസ് ചിത്ര ഇന്നോളം പാടിത്തന്ന ഭക്തി ഗാനങ്ങളിൽ ഏറ്റവും മനോഹരമായവയുടെ കൂട്ടത്തിലാണീ പാട്ടിന്റെയും സ്ഥാനം.

അന്നാ സാരഥിയുടേതാണു വരികൾ ഈണമിട്ടത് ഷാന്റി ആന്റണി അങ്കമാലിയും. ഹൃദയതാളം എന്ന ആൽബത്തിലേതാണീ പാട്ട്.