Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്ര പാടുന്നു, കൃഷ്ണാ നീ അറിയുമോ എന്നെ

chithra-album

മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ആരെ കുറിച്ച് പാടാനാണ് ഏറ്റവുമിഷ്ടമെന്നു ചോദിച്ചാൽ, ഉത്തരം കൃഷ്ണനെ കുറിച്ചെന്നു തന്നെ. കെ.എസ് ചിത്ര പാടിയ കൃഷ്ണ ഭക്തി ഗാനങ്ങളെല്ലാം നമുക്കെന്നെന്നും പ്രിയപ്പെട്ടതുമാണ്. ഇപ്പോഴിതാ സുഗതി കുമാരി ടീച്ചറെഴുതിയ കൃഷ്ണ ഭക്തി ഗാനങ്ങൾക്കും ശബ്ദമായിരിക്കുകയാണ് ചിത്രം. കൃഷ്ണ ലീലകളെ കുറിച്ചു സുഗതകുമാരി ടീച്ചർ കുറിച്ച വരികളെ ഭാവാർദ്രമായി ചിത്ര പാടിയ പാട്ടുകൾ മനോരമ മ്യൂസിക് പുറത്തിറക്കി.

കൃഷ്ണാ നീ അറിയുമോ എന്നെ എന്നു പേരിട്ട ആൽബം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലക‍ൃഷ്ണനാണു പ്രകാശനം ചെയ്തത്. കവി മധുസൂദനൻ നായർ ആൽബം ഏറ്റുവാങ്ങി. സുഗതി കുമാരി ടീച്ചറും കെ.എസ് ചിത്രയും കാവാലം ശ്രീകുമാറും തുടങ്ങി നിരവധി പേർ സദസിലുണ്ടായിരുന്നു.