Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാംബോജിയിലെ ചിത്രഗീതം

chithra-mj

എം ജയചന്ദ്രനരികെയിരുന്ന് പാട്ടു കേട്ട് പഠിക്കുന്ന കെ എസ് ചിത്ര. കൗതുകരമായ ഈ കാഴ്ച എം ജയചന്ദ്രൻ ഫേസ്ബുക്ക് വഴിയാണ് പങ്കുവച്ചത്. കാംബോജി എന്ന ചിത്രത്തിലെ പാട്ടാണ് എം ജയചന്ദ്രൻ മൂളിക്കൊടുക്കുന്നത്. അടുത്തിരുന്ന് കെ എസ് ചിത്ര അതേറ്റുപാടുന്നു. ആദ്യമായി ഒരു കാര്യം കേട്ടു പഠിക്കുന്ന ഒരു കുട്ടിയുടെ കൗതുകമുണ്ട് ആ മുഖം നിറയെ.

വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. ഒഎന്‍വി കുറുപ്പ് ഏറ്റവുമൊടുവിൽ വരികളെഴുതിയത് ഈ ചിത്രത്തിന് വേണ്ടിയാണ്. എം ജയചന്ദ്രൻ ഈണമിടുന്ന പാട്ടുകൾ പാടുന്നത് സിനിമാ സംഗീത ലോകത്തെ പ്രമുഖരും. കെ എസ് ചിത്രയെ കൂടാതെ യേശുദാസ്, ശ്രീവൽസൻ ജെ മേനോന്‍ ബോംബെ ജയശ്രീ എന്നിവരാണ് മറ്റ് ഗായകർ.  

Your Rating: