Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ എസ് ചിത്രയുടെ പുതിയ ക്രിസ്തീയ ഭക്തി ഗാനം

chithra-devotional

ചിത്രമാധുരിയിലൂടെ വീണ്ടുമൊരു ക്രിസ്തീയ ഭക്തിഗാനം. ജീവൻ ഉറവയാം യേശു എന്നു തുടങ്ങുന്ന പാട്ടാണ് ചിത്ര ആലപിച്ചത്. അതിരുകളില്ലാത്ത ദൈവസ്നേഹത്തെ കുറിച്ചുള്ള വരികൾ ചിത്രയുടെ സ്വരഭേദങ്ങളിലൂടെ വന്നപ്പോൾ ഭംഗിയേറെ. സ്നേഹനാഥൻ എന്ന വിഡിയോയിലെ പാട്ടാണിത്. മനോരമ മ്യൂസിക് ആണ് ഈ ഗാനം പുറത്തിറക്കിയത്.

റെജി നാരായണന്റേതാണ് വരികളും സംഗീതവും. ഹൃദ്യമായ വരികൾക്ക് അൽപം വേഗതയുള്ള ഈണമാണുള്ളത്. മനസിൽ ദൈവസാമിപ്യവും സന്തോഷവും നിറയ്ക്കുന്ന വരികൾ. അടുത്തിടെ ഏറെ ശ്രദ്ധ നേടിയ മിഴിനിറഞ്ഞു മനം മുറിഞ്ഞു, ക്രൂശിൻമേൽ എന്നിങ്ങനെ തുടങ്ങുന്ന രണ്ട് ക്രിസ്തീയ ഭക്തിഗാനങ്ങളും ചിത്രയാണ് ആലപിച്ചത്.