Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തു ഭംഗി ഈ സ്വരം; കേൾക്കാം തോപ്പിൽ ജോപ്പനിലെ 'ചിത്ര' ഗീതം

mammootty-andreah

തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ കെ.എസ് ചിത്ര പാടിയ ഭക്തിസാന്ദ്രമായ പാട്ട് അത്രമേൽ മനോഹരമാണ്. വിദ്യാസാഗർ മാജികിൽ മലയാളം കേൾക്കുന്ന മറ്റൊരു മനോഹരമായ പാട്ട്. മഞ്ഞു പെയ്തു വീഴുന്നൊരു താഴ്വാരത്ത്, ഒരു കുഞ്ഞു പൂവിൻ ചിരികണ്ടിരിക്കുന്ന അനുഭവം പങ്കുവയ്ക്കുന്ന പാട്ട്. റഫീഖ് അഹമ്മദിന്റേതാണു ഈ വരികൾ. മനസിൽ ആത്മീയ അനുഭൂതി വിടർത്തുന്ന മറ്റൊരു ക്രിസ്തീയ ഭക്തിഗാനം കൂടിയായി ഇതോടെ. 

മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പൻ ജോണി ആന്റണിയാണു സംവിധാനം ചെയ്തത്. ആൻഡ്രിയ ജെറമിയ, മംമ്ത മോഹന്‍ദാസ്, കവിയൂർ പൊന്നമ്മ, സലീം കുമാർ തുടങ്ങിയവരാണു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. നിഷാദ് കോയയുടേതാണ് തിരക്കഥ. നൗഷാദ് ആലത്തൂരാണ് നിർമ്മാണം. സുനോജ് വേലായുധമാണ് ഛായാഗ്രഹണം. എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും.

Your Rating: