Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈറ ബാനുവിൽ കെ.എസ്.ചിത്ര പാടിയ പാട്ട്

amala-manju-k-s-chithra

മഞ്ജു വാര്യറും അമല അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന C/O സൈറ ബാനു എന്ന ചിത്രത്തിൽ നിന്ന് ഒരു മെലഡി ഗാനം കൂടി പുറത്തിറങ്ങി. തനിയെ എന്ന പാട്ട് പാടിയിരിക്കുന്നത് കെ.എസ്.ചിത്രയാണ്. ജിലു ജോസഫിന്റെ വരികൾക്ക് മെജോ ജോസഫ് ആണു സംഗീതം. 

ഒറ്റയ്ക്കായി പോയതിന്റെ സങ്കടവും ഒറ്റപ്പെടലിന്റെ നോവും പ്രതീക്ഷയുടെ നിറച്ചാർത്തുമുള്ള വരികൾ. കെ.എസ്.ചിത്രയുടെ ആലാപന ശൈലി കൊണ്ട് വരികൾക്കു ചന്തമേറുന്നു. ലളിതമായ ഓർക്കസ്ട്രേഷനാണു ഗാനത്തിന്. 

ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തും. പോസ്റ്റ് വുമണായാണു മഞ്ജു വാര്യർ വേഷമിടുന്നത്. അമല അക്കിനേനി ഒരു അഭിഭാഷകയായും. ഇരുപത്തിയാറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അമല മലയാള സിനിമയിലേക്കു മടങ്ങിവരുന്നത്.