Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്തിറങ്ങും മുൻപേ കബാലി പാട്ടുകൾ ചോർന്നു

kabali

സ്റ്റൈല്‍മന്നന്റെ മാസ് ലുക്കും ടീസറിലെ തകർപ്പൻ ഡയലോഗുകളും കൊണ്ട് ഇതിനോടകം തരംഗമായി തീർന്ന കബാലിയിലെ ഗാനങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായി. സിനിമയുടെ സൗണ്ട് ട്രാക്കും ലീക്കായതായി റിപ്പോർട്ട് ഉണ്ട്.

സന്തോഷ് നാരായണൻ ഈണമിട്ട ഗാനങ്ങളുടെ ട്രാക്ക് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസറിലെ നെരുപ്പെടാ...എന്ന സംഗീതമായിരിക്കും ആരാധകർക്കിടയിൽ തരംഗമാകുക. രജനിയുടെ ഡയലോഗ് ടീസറും ലീക്കായതിൽ ഉൾപ്പെടും.

സിനിമ റിലീസിനെത്താൻ വൈകുന്നതും ഓഡിയോ ലോഞ്ച് വേണ്ടെന്നു വച്ചതുമെല്ലാം ആരാധകരിൽ സങ്കടമുണ്ടാക്കിയയിരുന്നു. ജൂൺ 11നാണ് ഓഡിയോ ലോഞ്ച് ആദ്യം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അമേരിക്കയിലുള്ള രജനീകാന്തിന് ഇവിടെയെത്തുവാൻ സാധിക്കാത്തിനാൽ അത് ഒഴിവാക്കുകയാണെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. എന്തായാലും വളഞ്ഞ വഴിയിൽ കൂടിയാണെങ്കിലും പാട്ടുകൾ കേൾക്കാനായതിന്റെ സന്തോഷത്തിലാണിവർ. ട്രെയിലറിലെ സംഗീതം പോലും വൈറലായിരുന്നു. 

Your Rating: