Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർത്തിങ്കൾ പോലെ സായി, ചൂടൻ ചുള്ളൻ ചെക്കനായി ദുൽഖറും

sai-dulq

മൂക്കത്ത് ശുണ്ഠിയുള്ള പ്രിയതമനെ നേർവഴിക്ക് നയിക്കാനുള്ള ഒരു വാർത്തിങ്കൾ പെണ്ണിന്റെ ശ്രമം. സിദ്ധാർഥിനൊപ്പമുള്ള അഞ്ജലിയുടെ യാത്രയുടെ ദൃശ്യങ്ങളുമായി കലിയിലെ ആദ്യ ഗാനമെത്തി. ദുൽഖർ സൽമാനും സായി പല്ലവിയും നായകനും നായികവുമാകുന്ന ചിത്രത്തിലെ ഗാനത്തിലെ ദൃശ്യങ്ങൾ ഇരുവരെയും കാണാനെങ്ങനെയാണോ അതുപോലെ ലളിതം. ജ്യൂസ് കുടിക്കുന്ന സ്ട്രോ യോടു പോലും ദേഷ്യമുള്ള സിദ്ധാർഥും എല്ലാം ഒരു പുഞ്ചിരിയിലൊതുക്കുന്ന അഞ്ജലിയും 4 മിനിട്ട് 55 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സുന്ദരം. ബി കെ ഹരിനാരായണനെഴുതിയ വരികൾക്ക് ഗോപീ സുന്ദർ ഈണമിട്ട് ദിവ്യ എസ് മേനോനാണ് പാടിയത്.

ചിത്രത്തിനെ കുറിച്ചുള്ള കുഞ്ഞു കോളം വാർത്തകൾ, പോസ്റ്റർ, ട്രെയിലർ തുടങ്ങി സമീർ താഹിറിന്റെ ഈ പുത്തൻ ചിത്രം, കലിയെ കുറിച്ചുള്ള ഓരോ കാര്യങ്ങളേയും അത്രയേറെ ആകാംഷയോടെയാണ് പ്രേക്ഷകർ കണ്ടത്. ഇതാ ഇതുവരെ കണ്ട കാഴ്ചകളേക്കാൾ കൗതുകമുണ്ട് വിഡിയോയിലെ ദൃശ്യങ്ങൾക്ക്. കലി ഈ മാസം 26ന് തീയറ്ററുകളിലെത്തും. പുത്തൻ വർഷത്തിൽ പ്രേക്ഷക പക്ഷം കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് കലി. ദുൽഖറും സായിയും ഒന്നിക്കുന്നുവെന്നതാണ് ഈ ഇഷ്ടത്തിനു പിന്നിൽ. ചാർലിയെന്ന ചിത്രമായിരുന്നു ഇതിനു മുൻപ് തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ദുൽഖർ സൽമാൻ ചിത്രം. എന്നാൽ ചാർലിയുടേതിനേക്കാൾ വേഗത്തിലാണ് കലിയുടെ ട്രെയിലർ യുട്യൂബിൽ ജനപ്രീതി നേടിയത്.

Your Rating: