Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോണ്ട് ഗാനം ആലപിച്ച് കമൽഹാസൻ

kamal-haasan

ഉലകനായകൻ കമൽഹാസനെ പല രൂപത്തിൽ നാം കണ്ടിട്ടുണ്ട്. നായകനായും, സംവിധായകനായും ഗായകനായും നിർമ്മാതാവായും നിരവധി ചിത്രങ്ങളിൽ പാടിയിട്ടുള്ള കമൽഹാസൻ വീണ്ടും ഗായകനായി എത്തുന്നു. കമൽഹാസൻ തന്നെ നായകനാവുന്ന തൂങ്കാനഗരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനം ആലപിക്കുന്നത്.

ചിത്രത്തിന് വേണ്ടിയൊരു ജെയിംസ് ബോണ്ട് ഗാനം കമൽ ആലപിച്ചെന്ന വാർത്ത സംഗീതസംവിധായകൻ ജിബ്രാൻ തന്നെയാണ് പുറത്തുവിട്ടത്. കമൽ പാടിയ പാട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തുന്ന ഗാനമാണെന്നാണ് ജിബ്രാൻ പറഞ്ഞിരിക്കുന്നത്. വൈരമുത്തുവാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തമിഴ് തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലെ ഗാനവും കമൽ തന്നെയാണ് ആലപിക്കുക എന്നും ജിബ്രാൻ പറഞ്ഞു.

വേട്ടയാട് വിളയാടിന് ശേഷം കമൽ പൊലീസ് വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് പുതുമുഖമായ രാജേഷ് എം സെൽവയാണ്. ജയിംസ് ബോണ്ട് ചിത്രങ്ങൾക്ക് സമാനമായ സ്‌റ്റൈലിൽ ആയിരിക്കും ഒരുക്കുക എന്ന് നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. 2011 ൽ പുറത്തിറങ്ങിയ സ്ലീപ്പ്‌ലെസ് നൈറ്റ്‌സ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേ്ക്കാണ് തൂങ്കാവനം.

മൻമഥൻ അൻപിന് ശേഷം തൃഷ വീണ്ടും കമൽഹാസൻറെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് തൂങ്കാവനം. കമൽഹാസനേയും തൃഷയേയും കൂടാതെ പ്രകാശ് രാജ്, കിഷോർ, ആശാ ശരത്ത്, സമ്പത്ത് രാജ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാജ്കമൽ ഇന്റർനാഷനലിന്റെ ബാനറിൽ എസ് ചന്ദ്രഹാസൻ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.