Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയും സുദീപും ചേർന്ന് പാടിയ കനലിലെ മനോഹര ഗാനം

Kanal-song1

ശിക്കാർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും എം പത്മകുമാറും ഒന്നിക്കുന്ന ചിത്രം കനലിലെ ഒരു വേനൽ കാറ്റായ് എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ചിത്രയും സുദീപും ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നത് വിനു തോമസാണ്. പ്രകാശ് മാരാർ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വെച്ച് ചിത്രങ്ങളിലെ ഗാനത്തിന്റെ ഓഡിയോ പുറത്തിറക്കിയിരുന്നു. അഞ്ച് ഗാനങ്ങളുള്ള ചിത്രത്തിലെ ഒരു വേനൽ കാറ്റായി എന്നു തുടങ്ങുന്ന ഗാനമൊഴിച്ച് നാല് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് ഡോ. മധു വാസുദേവനും ഈണം പകർ‌ന്നിരിക്കുന്നത് ഔസേപ്പച്ചനുമാണ്.

Kanal Oru Venal Kaataai Song

ശിക്കാറിനും തിരുവമ്പാടി തമ്പാനും ശേഷം ‌‌‌‌എം പത്മകുമാറും തിരക്കഥാകൃത്തായ സുരേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കനൽ. മോഹന്‍ലാലിനെ കൂടാതെ അനൂപ്‌മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി, നിഖിത, ഹണിറോസ്‌, ഷീലു എബ്രഹാം, പ്രതാപ്‌ പോത്തന്‍, സന്തോഷ്‌ കീഴാറ്റൂര്‍, സാദിഖ്‌, ബാലാജി, അരുണ്‍, ജയകൃഷ്‌ണന്‍, മനുരാജ്‌, അംബികാമോഹന്‍, ഗൗരിനന്ദ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അബാം മൂവീസ്ന്റേയും ആശിർവാദ് സിനിമാസിന്റേയും ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 21 ന് തീയേറ്ററിലെത്തും.