Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻയെ വെസ്റ്റിന്റെ ആൽബം സ്വിഷ്

Kanye West കാൻയെ വെസ്റ്റ്

അമേരിക്കൻ ഗായകൻ കാൻയെ വെസ്റ്റിന്റെ പുതിയ ആൽബത്തിന്റെ പേര് സ്വിഷ്. നേരത്തെ ആൽബത്തിലെ പേര് സോ ഹെൽപ് മി ഗോഡ് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പേര് മാറ്റുകയാണെന്നാണ് വെസ്റ്റ് അറിയിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാൻയെ വെസ്റ്റ് തന്റെ പുതിയ ആൽബത്തിലെ പേര് മാറ്റിയ വിവരം ആരാധകരെ അറിയിച്ചത്.

ഫോബ്സ് മാസികയുടെ ലോകത്തെ സ്വാധീനിച്ച 100 ആളുകളിൽ ഒരാൾ, എക്കാലത്തെയും മികച്ച 500 ആൽബങ്ങളിൽ മൂന്ന് ആൽബങ്ങളുള്ള ആൾ എന്നീ നിലകളിലെല്ലാം പ്രശസ്തനായ കാൻയെ വെസ്റ്റ് സംഗീതം ഉപേക്ഷിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഫാഷൻ ലോകത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വേണ്ടി താൽക്കാലികമായി സംഗീതത്തോട് വിട പറയുകയാണ് കാൻയെ വെസ്റ്റ് പറഞ്ഞിരുന്നത്. സ്വിഷ് എന്ന ആൽബം പുറത്തിറക്കുന്നതോടെ വെസ്റ്റ് സംഗീതത്തിൽ നിന്ന് താൽകാലിക വിരാമമിടുമെന്നാണ് കരുതുന്നത്. 2005 മുതൽ ഫാഷൻ ലോകത്ത് സജീവമായ വെസ്റ്റ് നിരവധി ഷോകളും നടത്തിയിട്ടുണ്ട്. അഡിഡാസ്, നൈക്ക് എന്നീ പ്രമുഖ ബ്രാന്റുകളുമായി സഹകരിച്ചിട്ടുള്ള താരം ഫാഷൻ ലോകത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സംഗീതത്തെ മാറ്റി നിർത്തുന്നത്.

അമേരിക്കൻ റാപ്പറും, പാട്ടെഴുത്തുകാരനും, നിർമാതാവുമായ വെസ്റ്റ് 2004ൽ പുറത്തിറങ്ങിയ കോളേജ് ഡ്രോപ്പ്ഔട്ട് എന്ന ആൽബത്തിലൂടെയാണ് പ്രശസ്തനാവുന്നത്. ലേറ്റ് റജിസ്ട്രേഷൻ, ഗ്രാജുവേഷൻ, മൈ ബ്യൂട്ടിഫുൾ ഡാർക്ക് ട്വിസ്റ്റഡ് ഫാന്റസി, വാച്ച് ദ ത്രോൺ, യീസസ് തുടങ്ങിയ ഹിറ്റ് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം 2 പ്രാവശ്യവും, ബിൽബോർഡ് സംഗീത പുരസ്കാരം നാല് പ്രാവശ്യവും, ഗ്രാമി പുരസ്കാരം 21 പ്രാവശ്യവും ലഭിച്ചിട്ടുള്ള ഗായകനാണ് കാൻയെ വെസ്റ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.