Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിലെ ഹാപ്പി ജീവിതം പാടി കരിങ്കുന്നം സിക്സസ്

manju-karingunnam

ജയിലിലെ തടവുകാരെ വോളിബോൾ പരിശീലിപ്പിക്കാനെത്തുന്ന ആളായി മഞ്ജു വാര്യർ വേഷമിടുന്ന ചിത്രം കരിങ്കുന്നം സിക്സസിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. രാഹുൽ രാജ് ഈണമിട്ട പാട്ടാണിത്. ഉലകത്തിൻ ഇങ്ങേക്കോണിൽ‌ ആരും കാണാക്കോണിൽ വാഴുന്നുണ്ട് ഒന്നാകെ ചില മനിതർ എന്നു തുടങ്ങുന്ന വരികൾ വിനായക് ശശികുമാറാണ് എഴുതിയത്.  രാഹുൽ രാജും അരുൺ ആലാട്ടും ചേർന്നാണ് ഗാനം പാടിയത്. 

അനൂപ് മേനോൻ, ബാബു ആൻറണി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അരുൺ ലാൽ രാമചന്ദ്രൻ എഴുതിയ തിരക്കഥയിൽ ദീപു കരുണാകരനാണ് ചിത്രമൊരുക്കുന്നത്. ബാക്ക് വാട്ടർ സ്റ്റ്യുഡിയോസ് ബാനറിൽ അനിൽ ബിശ്വാസും ജയലാൽ മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

Your Rating: