Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനയത്തിൽ ഒരു കൈനോക്കാൻ കാർത്തിക് രാജ

Karthik Raja

തെന്നിന്ത്യൻ സംഗീതചക്രവർത്തി ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ കാർത്തിക് രാജ അഭിനയത്തിൽ പരീക്ഷണം നടത്താൻ ഒരുങ്ങുന്നു. സിനിമയിൽ അല്ല കാർത്തിക്ക് രാജ അഭിനയിക്കുന്നത് മറിച്ച് കുട്ടികൾക്ക് വേണ്ടിയുള്ളൊരു നാടകത്തിലാണ്. സെപ്റ്റംബർ 16 മുതൽ 20 വരെ നാല് ദിവസം ചെന്നൈയിൽ നടക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള നാടക പ്രദർശനത്തിൽ പട്ടണത്തിൽ ഭൂതം എന്ന നാടകത്തിലാണ് കാർത്തിക് രാജ അഭിനയിക്കുന്നത്.

നാടക പ്രദർശനത്തിന്റെ സംഘാടകരാണ് കാർത്തിക്ക് രാജ അഭിനയിക്കുന്ന വിവരം പുറത്തുവിട്ടത്. അഭിനയിക്കുക മാത്രമല്ല നാടകത്തിനായി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും കാർത്തിക് തന്നെയാണെന്നും കാണികൾക്കായി ലൈവ് ഓർക്കസ്ട്രയും താരം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. കാർത്തിക് രാജയെ കൂടാതെ തമിഴ് നടന്മാരായ നാസർ, പ്രസന്ന തുടങ്ങിയവരും നാടകത്തിലുണ്ടാകും.