Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി ശേഖർ കപൂറിന്റെ മകളുടെ ആദ്യ ഗാനം

sekhar-kapoor-daughter

സിനിമാ താരങ്ങളുടെ മക്കൾ പാട്ടു പാടുന്നതും സിനിമയിൽ അഭിനയിക്കുന്നതുമൊക്കെ എപ്പോഴും വാർത്തയാണ്. പക്ഷേ ശേഖർ കപൂറിന്റെ പതിനഞ്ചുകാരിയായ പുത്രി കാവേരി, വാർത്തകളിലിടം നേടുന്നത് ഒരു പാട്ടു പാടിയതുകൊണ്ടു മാത്രമല്ല, ആലാപനത്തിലെ ഭംഗികൊണ്ടു കൂടിയാണ്. അതുമാത്രമല്ല, കാവേരി തന്നെയാണ് പാട്ടെഴുതിയതും ഈണമിട്ടതും. വെറും പതിനൊന്ന് വയസുള്ളപ്പോഴായിരുന്നു ഇത്. ഇപ്പോഴാണ് ഈ പാട്ട് വിഡിയോയിലാക്കിയത്. യുട്യൂബിൽ ഏറ്റവും ഹിറ്റായ വിഡിയോകളുടെ കൂട്ടത്തിലാണ് കാവേരിയുടെ ഡിഡ് യു നോ എന്ന പാട്ട്. നാലു ലക്ഷത്തോളം പേരാണ് യുട്യൂബ് വഴി ഈ പാട്ട് വീക്ഷിച്ചത്. സമൂഹമാധ്യമങ്ങളിലും പാട്ട് ഹിറ്റായി. 

ഷാരുഖ് ഖാൻ, കരൺ ജോഹർ, ഷാൻ അഭിഷേക് ബച്ചൻ തുടങ്ങി ബോളിവുഡിലെ സൂപ്പർ സ്റ്റാർ നിരയൊന്നാകെ കാവേരിയുടെ പാട്ടിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ബാൻഡിറ്റ് ക്വീനും എലിസബത്തും അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനും നടനും പ്രൊഡ്യൂസറുമാണ് ശേഖർ കപൂർ. അമ്മ സുചിത്ര കൃഷ്ണമൂർത്തി പ്രശസ്ത നടിയും മോഡലും മാത്രമല്ല, നല്ലൊരു ചിത്രകാരിയും എഴുത്തുകാരിയും കൂടിയാണ്. 

Your Rating: