Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎൽ10 പത്തിന് മാപ്പിളപാട്ടിന്റെ ഈണം

KL10 Pathu

മലപ്പുറത്തിന്റെ കഥ പറയുന്ന ചിത്രം കെഎൽ 10പത്ത് ഇതിനകം തന്നെ മലബാറിൽ താരമായിക്കഴിഞ്ഞു. കെഎൽ10 പത്തിന് ഫാൻ പ്രെമോയുമായി എത്തിയിരിക്കുകയാണ് കെഎ10 ചായ. മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തന്ന പ്രെമോ ഗാനം പൈറസിക്കെതിരെ മുന്നറിയിപ്പും നൽകുന്നുണ്ട്. കെഎ 10 ചായ എന്ന ബാനറിൽ ഷോട്ട്ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ആഷിഖ് ഐമറാണ് ഫാൻ പ്രെമോയുടേയും സംവിധായകൻ. ഫഹദ് ഫാറ്റ്‌ലി ക്യാമറയും വിപിൻ കെ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ശരത്ത് പ്രകാശ് എകെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ലല്ലബി ടീസറുകൊണ്ടും ഗാനമേള ടീസറുകൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് കെ എൽ 10 പത്ത്. മലപ്പുറത്ത് നിന്നൊരു റൊമാന്റിക് കോമഡി ചിത്രമാണ് കെ എൽ 10 പത്ത്. ആശയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ നേറ്റീവ് ബാപ്പ എന്ന ആൽബമൊരുക്കിയ ആഷിഖ് അബുവിന്റെ സംവിധാനസഹായി മുഹ്‌സിൻ പെരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കെ എൽ 10 പത്ത്.

KL10 Film Fans Promo By KA10 chaya

മുഹ്‌സിൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബിജിബാൽ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാമുക്കോയ, നീരജ് മാധവ്, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അലക്‌സാണ്ടർ, മാത്യൂ, സതീഷ്, മോഹൻ, എൽ ജെ ഫിലിംസ് എന്നിവർ ചേർന്നാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.