Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നേ ‌കൊഹ്‌ലിയേ...

Virat-Kohli

ജയിച്ചാൽ നെഞ്ചത്ത് വയ്ക്കും ഇല്ലേങ്കിൽ കയ്യിലെടുത്ത് വലിച്ച് കീറും. ഇതാണ് കാലാകാലങ്ങളായി നമ്മൾ നമ്മളുടെ ക്രിക്കറ്റ് ടീമിലെ അംഗങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് വിരാട് കോഹ്‌ലിയുടെ കാര്യം തന്നെയെടുക്കൂ. കോഹ്‌ലി ഇടയ്ക്ക് മോശം പ്രകടനമായിരുന്നപ്പോൾ ട്രോളുകൾ കൊണ്ട് അദ്ദേഹത്തെ കളിയാക്കിക്കൊന്നില്ലേ. കോഹ്‌ലിയെ മാത്രമോ പ്രണയിനി അനുഷ്കയ്ക്കും കൊടുത്തില്ലേ കണക്കിന്. ആ പ്രണയം പൊളിഞ്ഞപ്പോൾ അത് ആഘോഷമാക്കുക പോലും ചെയ്തില്ലേ. എന്നിട്ടിപ്പോഴേ അതേ നമ്മൾ തന്നെ കോഹ്‌ലിയെ മുത്തേ പൊന്നേ...എന്ന് വിളിക്കുകയാണ്. ഫൈനലിൽ കടക്കാതെ ഇന്ത്യ പുറത്തായെങ്കിലും കോഹ്‌ലിയോടുള്ള ഇഷ്ടത്തിന് മാറ്റം വന്നില്ല.

കോഹ്‌ലിയോടുള്ള നമ്മുടെ ഇഷ്ടം കൂടിയെന്നതിനുള്ള തെളിവുകളിലൊന്നാണ് ഈ പാട്ടും. പ്ലേ ബോൾഡ് ഇന്ത്യ എന്ന ഹാഷ് ടാഗിൽ പുറത്തിറക്കിയ പാട്ടിന്റെ വ്യൂവർഷിപ് എത്ര പെട്ടെന്നാണ് കുതിച്ചുയർന്നത്. കോഹ്‌ലിയും ധോനിയുമാണ് വിഡിയോയിൽ മുഖ്യമായിട്ടുമുള്ളത്. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ആവേശം പകർന്ന് പുറത്തിറക്കിയ വിഡിയോയാണിത്. രണ്ട് കോടിയിലധികം പ്രാവശ്യമാണ് ഈ വിഡിയോ ലോകം കണ്ടത്. ആരാധകരുടെ ആവേശമുൾക്കൊള്ളുന്ന പാച്ച് റോയൽ ചലഞ്ച് സ്പോർട്സ് ഡ്രിങ്ക് ആണ് പുറത്തിറക്കിയത്.

Your Rating: