Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി ഈ ഹൃതിക് റോഷൻ ഗാനം

hrithik-roshan-kabil-song

ഹൃതിക് റോഷന്റെ കാബിൽ പ്രേക്ഷകർ കാത്തിരിക്കുന്നൊരു ചിത്രമാണ്. സിനിമയിൽ നിന്ന് പുറത്തിറങ്ങിയ മൂന്നാം ഗാനവും അതുകൊണ്ടു തന്നെ തരംഗമാകുകയാണ്. കുഛ് ദിൻ എന്നു പേരിട്ട വിഡിയോയെ കുറിച്ച് നടൻ ചെയ്ത ട്വീറ്റും അതുപോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി. 

യാമി ഗൗതം ആണു ചിത്രത്തിലെ നായിക. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ജീവിതത്തിലെ ഒരു വിശേഷപ്പെട്ട ദിനം ആഘോഷിക്കുന്നതാണ് ഈ ഗാനത്തിലുള്ളത്. പ്രണയാർദ്രമായി ജീവിതത്തെ സമീപിച്ചാൽ അത് എത്രമാത്രം മനോഹരമാകും എന്നു കാണിക്കുന്നു ഇത്. വരികളും ഈണവും നമ്മുടെ മനസിൽ സ്നേഹം നിറയ്ക്കും. 

ജുബിൻ നൗതിയാൽ ആണു ഈ പ്രണയഗാനം പാടിയത്. ഹൃതികിന്റെ അമ്മാവനായ രാജേഷ് റോഷന്റേതാണു ഈണം എന്ന പ്രത്യേകതയുമുണ്ട്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം ഹൃതികിന്റെ  അച്ഛനായ രാകേഷ് റോഷനാമു നിർമ്മിക്കുന്നത്. സിനിമ ഈ മാസം 26നു സ്ക്രീനിലെത്തും. ഷാരുഖ് ഖാൻ ചിത്രമായ റയീസിനോടാണ് ബോക്സ് ഓഫിസിൽ കാബിൽ മത്സരിക്കേണ്ടത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.