സഖറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനു ശേഷം അനീഷ് അന്‍വര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കുമ്പരാസത്തിലെ ആദ്യ ഗാനം നില വെയിലില്‍ പുറത്തിറങ്ങി. മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണു മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശുഭം റോയ്, മൃദുല മോഹന്‍ദാസ്, ആന്റണി എല്‍റിന്‍ ഡിസൂസ എന്നിവര്‍ ചേര്‍ന്നാണ്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അനീഷ് അന്‍വര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
Kumbasaram Song - Nila Veyilil
ജയസൂര്യ, ഹണിറോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജയസൂര്യ ആല്‍ബി എന്ന ഓട്ടോഡ്രൈവറായി എത്തുമ്പോള്‍ ഹണിറോസ് ഭാര്യയായി എത്തുന്നു. കുട്ടികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നാലു കുട്ടികള്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മങ്കിപെന്നിലൂടെ ശ്രദ്ധേയനായ ജുഗ്നു, ആകാശ്, അഭിജിത്ത്, ഗൌരി എന്നിവരാണ് ചിത്രത്തിലെ ബാലതാരങ്ങളായി എത്തുന്നത്. ഇവര്‍ക്കു പുറമേ വിനീത്, അജു വര്‍ഗീസ്, ടിനി ടോം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍, റിയാ പര്‍വീണ്‍, വന്ദന, പ്രിയാമേനോന്‍, ബിന്ദു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിനു ശേഷം ഫ്രെയിംസ് ഇന്‍ എവിറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മായില്‍ നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തീയേറ്ററിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.