Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈലാ ഓ ലൈലയുടെ ഓഡിയോ റിലീസ്

Laila O Laila Audio Release

മോഹൻലാലും അമലാ പോളും ഒന്നിച്ചെത്തുന്ന ലൈലാ ഓ ലൈലയുടെ ഓഡിയോ റിലീസ് നാളെ നടക്കും. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപിസുന്ദറാണ്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളാണുള്ളത്. ഓഡിയോ റിലീസ് ചടങ്ങിൽ ചിത്രത്തിലെ മുഖ്യ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും. റൺ ബേബി റണ്ണിന്റെ വിജയത്തിന് ശേഷം മോഹൻലാലും അമല പോളുമെത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഫൈൻ കട്ട് എന്റർടെൻമെന്റ്റ് നിർമ്മിക്കുന്ന ചിത്രം മെയ് 7 ന് തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയ്ലർ ഇതിനകം തന്നെ വമ്പൻ ഹിറ്റായിരുന്നു. മലയാള സിനിമയിൽ ഇതുവരെ ഉപയോഗിക്കാത്ത ഷൂട്ടിങ് – എഡിറ്റിംഗ് ടെക്നിക്കുകൾ കൊണ്ടായിരിക്കും ഈ ചിത്രം ശ്രദ്ധിക്കപ്പെടുക. സുരേഷ് നായരുടേതാണ് ചിത്രത്തിന്റെ കഥ. ലോകനാഥനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.