Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിച്ചു നടക്കേണ്ട പ്രായത്തിലേ ജോലി തേടിയിറങ്ങി, വിഡിയോ വിവാദം എന്നെ ബാധിക്കില്ല

Lata Mangeshkar

മറ്റു കുട്ടികൾ പാവകളുമായി കളിച്ചു നടന്ന പ്രായത്തിൽ പാട്ടുകാരിയായി ജോലി തേടിയിറങ്ങിയാളാണ് ഞാൻ. ജീവിതത്തില്‍ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളൊന്നും എന്നെ ബാധിക്കുവാനേ പോകുന്നില്ല. തൻമയ് ഭട്ടിന്റെ വിഡിയോ വിവാദത്തിൽ ലതാ മങ്കേഷ്കറുടെ പ്രതികരണമിതായിരുന്നു. ലതാ മങ്കേഷ്കറും സച്ചിൻ ടെൻഡുൽക്കറും പരസ്പരം ആക്ഷേപിക്കുന്നതായുള്ള വിഡിയോ തയ്യാറാക്കിയ ഹാസ്യകാരൻ തൻമയ് ഭട്ടിനെതിരെയുള്ള പ്രതിഷേധം ഇനിയുമടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ ഇതാദ്യമായാണ് ലതാ മങ്കേഷ്കർ വ്യക്തമായ അഭിപ്രായം പറയുന്നത്. 

"ജോലിയുടെ പ്രാധാന്യം വളരെ ചെറുപ്പത്തിലേ മനസിലാക്കി. അന്നു തൊട്ടേ പാട്ടാണെനിക്കെല്ലാം. ഇത്തരത്തിലുള്ള ചെറിയ ചെറിയ വിവാദങ്ങൾ എന്നെ ബാധിക്കില്ല. ഇതെല്ലാം തീർത്തും ചെറിയ കാര്യങ്ങളാണെന്ന് എന്നെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർ മനസിലാക്കണം.  ഇങ്ങനെയൊക്കെ ചെയ്യുന്നവർക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. അമിത പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകരുത്. ആളുകൾ എന്റെ പേരിൽ പരസ്പരം തർക്കിക്കുന്നത് കാണുവാൻ ആഗ്രഹമില്ല." ലതാ മങ്കേഷ്കർ പറഞ്ഞു. "വിഡിയോ കാണേണ്ട കാര്യമില്ല. എന്നാൽ ഈ വിഷയത്തിൽ ആരൊക്കെയാണ് ഒപ്പം നിൽക്കുകയെന്നതുമാണ് അറിയേണ്ടതെന്നായിരുന്നു" ലതാ മങ്കേഷ്കറിന്റെ സഹോദരിയും ഗായികയുമായ ആശാ ഭോസ്‌‍ലേയുടെ പ്രതി‌കരണം. 

"അയ്യായിരം വർഷത്തെ പ്രായമുണ്ട് നിങ്ങൾക്ക്, എട്ടു ദിവസം വെള്ളത്തിൽ മുക്കിപ്പിടിച്ചതു പോലെയാണ് മുഖം. എന്നൊക്കെയായിരുന്നു ഇന്ത്യ ഭാരതരത്നം നൽകി ആദരിച്ച ഗായികയെ കുറിച്ച് വിഡിയോയിലെ ആക്ഷേപം. അന്നു മുതൽ തൻമയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നിരുന്നു. 

Your Rating: