Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്ക് ടൈംസ് ലതാ മങ്കേഷ്കറെ അധിക്ഷേപിച്ചോ?

lata-twitter

സച്ചിനെയും ലതാ മങ്കേഷ്കറേയും കുറിച്ച് തൻമയ് ഭട്ട് തയ്യാറാക്കിയ വിവാദ വിഡിയോയെക്കുറിച്ച് വാർത്തയെഴുതി പുലിവാൽ പിടിച്ചിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. ഇന്ത്യ ഭാരതരത്നം നൽകിയ ആദരിച്ച ലതാ മങ്കേഷ്കറിനെ "പിന്നണി ഗായിക എന്ന് പറയപ്പെടുന്ന(സോ-കോൾഡ്-പ്ലേബാക്ക് സിങർ" എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. സച്ചിനെ ഏറ്റവും പോപുലാരിറ്റിയുള്ള ക്രിക്കറ്ററെന്നുമാണ് പറഞ്ഞത്.

ലോകം കണ്ട ഇതിഹാസങ്ങളെ വിശേഷിപ്പിക്കുവാൻ ഈ വാചകങ്ങളല്ല ഉപയോഗിക്കേണ്ടിയിരുന്നതെന്നാണ് വിമർശനം. തൻമയ് ഭട്ടിനെതിരായ പ്രതിഷേധവും ഇതുവരെ മാറിയിട്ടില്ല. അതിനിടയിലാണ് പത്രത്തിനും വിമർശനം നേരിടേണ്ടി വന്നത്. ഒട്ടേറെ പേർ ട്വിറ്ററിലൂടെ ഇത് വ്യക്തമാക്കുകയും ചെയ്തു. 

lata-twitter1

സച്ചിനും ലതയും പരസ്പരം പരിഹസിക്കുന്നതായിട്ടായിരുന്നു വിഡിയോ. എട്ടു ദിവസം വെള്ളത്തിൽ മുക്കിപ്പിടിച്ചതു പോലെയാണ് നിങ്ങളുടെ മുഖം. കണ്ടാൽ 5000 വർഷം പ്രായം തോന്നിക്കും എന്നായിരുന്നു ലതയെ കുറിച്ചുള്ള പരാമർശം.

Your Rating: