Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്ക് ഗായകൻ ലെമ്മി കിൽമിസ്റ്റർ അന്തരിച്ചു

lemmy-photo3

ഇംഗ്ലീഷ് റോക്ക് ബാൻഡ് മോട്ടോർഹെഡ് സ്ഥാപകാംഗവും ഒന്നാം നമ്പർ ഗായകനുമായ ലെമ്മി കിൽമിസ്റ്റർ(70) അന്തരിച്ചു. ക്യാൻസർ ബാധിതനെന്നു തിരിച്ചറിഞ്ഞു രണ്ടാം ദിവസം തന്നെ മരിക്കുകയായിരുന്നു. ലെമ്മി ക്യാൻസർ ബാധിതനെന്ന് കഴിഞ്ഞ ദിവസം മോട്ടോർഹെഡ് ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. മോട്ടോർഹെഡ് ഫേസ്ബുക്ക് പേജിലൂടെതന്നെയാണ് മരണ വിവരവും പുറം ലോകത്തെ അറിയിച്ചത്. ലെമ്മി മ്യൂസിക് ഉച്ചത്തിൽ വച്ച്, കഥകൾ പങ്കുവച്ച് ആദരം പ്രകടിപ്പിക്കാനും ആരാധകരോട് മോട്ടോർഹെഡ് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

1975ൽ കിൽമിസ്റ്ററും സംഘവുമാണ് മോട്ടോർഹെഡ് ബാൻഡ് രൂപീകരിക്കുന്നത്. ബാൻഡിലെ ഇതുവരെയുള്ള ഏക സ്ഥിരാംഗവും ഇദ്ദേഹം മാത്രമായിരുന്നു. ഇതിനകം 23 സ്റ്റുഡിയൊ ആൽബങ്ങൾ ബാൻഡിന്റേതായി പുറത്തു വന്നിട്ടുണ്ട്. 1980ൽ പുറത്തു വന്ന എയ്സ് ഓഫ് സ്പാഡ്സിലൂടെയാണ് ലോകശ്രദ്ധ നേടിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.