Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോഹത്തിന്റെ സംഗീതമെത്തി

Loham Movie Audio Launch

സ്പിരിറ്റിന് ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ലോഹത്തിന്റെ സംഗീതം പുറത്തിറങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ രഞ്ജിത്തും മോഹൻലാലും ചേർന്നാണ് ഓഡിയോ പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു. റഫീഖ് അഹമ്മദ്, മനോജ് കുറൂർ, രാജീവ് നായർ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ശ്രീവത്സൻ ജെ മേനോൻ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു.

നേരത്തെ ചിത്രത്തിലെ കനകമൈലാഞ്ചി എന്ന മനോഹരമായ മെലഡി പുറത്തിറങ്ങിയിരുന്നു. ഷഹബാസ് അമനും നടി മൈഥിയും ചേർന്ന് പാടിയ ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്പിരിറ്റിന് ശേഷം രഞ്ജിത്തും ലാലും ഒന്നിക്കുന്ന 'ലോഹം' ഒരു ആക്ഷൻ ത്രില്ലറാണ്. തമിഴ്‌നടി ആൻഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ജയന്തിയായി ആൻഡ്രിയ എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം മോഹൻലാലിന്റെ സ്‌റ്റൈലിഷ് ത്രില്ലറാണ്.

മോഹൻലാലും ആൻഡ്രിയയേയും കൂടാതെ രഞ്ജി പണിക്കർ, ഇർഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മൽ അമീർ, വിജയരാഘവൻ, മുത്തുമണി, അജു വർഗീസ്, മണിക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നടി മൈഥിലിയാണ് ലോഹത്തിന്റെ സഹസംവിധായിക. ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലും മൈഥിലി എത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.