Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലഡിയുടെ മധുരവുമായി ലോഹത്തിലെ ഗാനം

Loham

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ചിത്രം ലോഹത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കനകമൈലാഞ്ചി എന്ന മനോഹര മെലഡിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷെഹബാസ് അമന്റെ ആർദ്രശബ്ദവും മൈഥിയുടെ മനോഹര ശബ്ദവും കൂടിച്ചേരുമ്പോൾ മനോഹരമായൊരു അനുഭൂതിയാണ് ലോഹത്തിലെ ആദ്യ ഗാനം കേൾവിക്കാരിലുണ്ടാക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ശ്രീവത്സൻ ജെ മേനോൻ ഈണം പകർന്നിരിക്കുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്പിരിറ്റിന് ശേഷം രഞ്ജിത്തും ലാലും ഒന്നിക്കുന്ന 'ലോഹം' ഒരു ആക്ഷൻ ത്രില്ലറാണ്. തമിഴ്‌നടി ആൻഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം മോഹൻലാലിന്റെ സ്‌റ്റൈലിഷ് ത്രില്ലറാണ്.

മോഹൻലാലും ആൻഡ്രിയയേയും കൂടാതെ രഞ്ജി പണിക്കർ, ഇർഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മൽ അമീർ, വിജയരാഘവൻ, മുത്തുമണി, അജു വർഗീസ്, മണിക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നടി മൈഥിലിയാണ് ലോഹത്തിൻറെ സഹസംവിധായിക. ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.