Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ ഭംഗിയില്‍ ഷാരൂഖ് ഖാൻ-ആലിയ ഗാനം

alia-sharukh-love-you-zindagi

ഷാരൂഖ് ഖാനും ആലിയ ഭട്ടും അഭിനയിച്ച ഡിയർ സിന്ദഗി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ലവ് യൂ സിന്ദഗി എന്ന പാട്ട് കണ്ടു കഴിയുമ്പോൾ നമ്മളും പറഞ്ഞു പോകും ലവ്‍ യൂ സിന്ദഗി എന്ന്. അത്രയേറെ സന്തോഷം പകരും ഈ ഗാനം നമ്മിലേക്ക്...തിരക്കിനിടയിൽ നമ്മൾ ആഘോഷിക്കുവാനും ആസ്വദിക്കുവാനും മറന്നു പോകുന്ന കുഞ്ഞു ജീവിതത്തോടൊന്നു മനോഹരമായി പുഞ്ചിരിക്കുവാൻ തോന്നും. 

യുട്യൂബിൽ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 20,000 പ്രാവശ്യം ആളുകൾ കാണുകയും ചെയ്തു. പ്രസന്നമായ ഈണത്തിനും വരികൾക്കുമൊപ്പം ജീവിതത്തോട് ചേർന്നു നിൽക്കുന്ന നിമിഷങ്ങളെ ദൃശ്യങ്ങളും കൂടിച്ചേർന്ന പാട്ട് ഇന്ത്യയുടെ ശ്രദ്ധ നേടുമെന്നുറപ്പ്. പ്രേത്യകിച്ച് മലയാളികളുടെ. കാരണം, ഈ പാട്ടിന്റെ  ദൃശ്യങ്ങളുടെ കൂട്ടത്തിൽ നമ്മുടെ നാടിന്റെ ഭംഗിയുമുണ്ട്. പാറിപ്പറന്നു ജീവിക്കുന്ന ആലിയ ഭട്ടം ആത്മവിശ്വാസം നിറഞ്ഞ മുഖഭാവത്തോടെ അവൾക്കൊപ്പം സഞ്ചരിക്കുന്ന ഷാരൂഖ് പാട്ടിനോടുള്ള ഇഷ്ടം ഏറെയാക്കുന്നു. 

ഗിത്താറിന്റെ സ്വരഭംഗി കൊണ്ടാണ് ഈ ഗാനം കാതിന് ഇമ്പമാകുന്നതെന്നു തന്നെ പറയാം. ഒരു മാത്ര കേട്ടാൽ പിന്നെയതു ചുണ്ടിൽ നിന്നങ്ങു മാറാതെ നിൽക്കുന്നതും അതുകൊണ്ടാണ്. അമിത് ത്രിവേദിയുടേതാണ് ഈണം. ശിവായ് എന്ന ചിത്രത്തിലെ രാത്തീൻ എന്ന പാട്ടു പാടിയതിനു ശേഷം ജസ്‍ലീൻ കൗർ റോയൽ പാടുന്ന ഗാനമാണിത്. കൗസർ മുനീറിന്റേതാണു വരികൾ. 

ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന ചിത്രത്തിനു ശേഷം ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25നു റിലീസിനെത്തും. 

Your Rating: