Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്ത ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു

na-muthukumar

നാ മുത്തുകുമാര്‍ അന്തരിച്ചു പ്രശസ്ത ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നു കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. 41 വയസായിരുന്നു. സീമന്റെ വീര നടൈ എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാര്‍ സിനിമയിലെത്തുന്നത്. പിന്നീട് ആയിരത്തിലേറെ ചിത്രങ്ങള്‍ക്കായി മുത്തുകുമാര്‍ ഗാനങ്ങളെഴുതി.

തമിഴിലെ യുവനിരയിലെ പ്രതിഭാധനനായ എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടത്. തങ്കമീങ്കള്‍, സൈവം എന്നീ സിനിമകളിലെ പാട്ടുകളിലൂടെ രണ്ടു പ്രാവശ്യം ദേശീയ അവാര്‍ഡും നേടി. അജിത് നായകനായ എല്‍ വിജയ് ചിത്രം കിരീടത്തിലെ ഡയലോഗുകളും മുത്തുകുമാറിന്റേതായിരുന്നു സില്‍ക്ക് സിറ്റി എന്നൊരു നോവലും എഴുതിയിട്ടുണ്ട്.