Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നമ്മൾ ഒരോരുത്തർക്കുമായുള്ള പാട്ട്

mydhili

നിലച്ചാഞ്ഞ് തറക്കുന്ന വാക്കുകളും സംഗീതവും സയനോരയുടെ ഉറച്ച ശബ്ദവും ചേർന്നൊരു പാട്ട്. നമുക്ക് ചുറ്റും കാണുന്ന കാഴചകളിലെ കാണാക്കണ്ണുകളിലേക്ക് ചലച്ചിത്രത്തെ നയിച്ച ടിവി ചന്ദ്രന്റെ പുത്തൻ ചിത്രം മോഹവലയത്തിലെ ഗാനവുമിങ്ങനെയാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട ഗാനമാണിത്.

ജീവിതത്തിന്റെ തീക്ഷ്ണതയോട് ഒറ്റപ്പെടലുകളോട് മുറിവുകളോട് അനീതിയോട് സല്ലപിക്കുന്ന വാക്കുകൾ. ഉറക്കെ പാടുന്ന പാട്ടിന്റെ ഈരടികൾ ചാട്ടവാറടി പോലെ കാതുകളിൽ മുഴങ്ങുന്ന പാട്ട്. അറബ് സംഗീതത്തിന്റെ ചേലുള്ള ഈണമാണ് എം ജയചന്ദ്രൻ ഇതിനു നൽകിയിരിക്കുന്നത്. പാട്ടിന്റെ മേക്കിങ് വിഡിയോയ്ക്കൊപ്പമുള്ള ദൃശ്യങ്ങളിൽ ആഴമുള്ള കണ്ണുകളുമായി അലഞ്ഞുതിരിയുന്ന പെൺരൂപവുമുണ്ട്. ചിത്രം പങ്കുവയ്ക്കാൻ പോകുന്ന കഥയിലേക്ക് നമ്മെ നടത്തിക്കുന്ന പാട്ട്. മലയാള ചലച്ചിത്ര സംഗീതത്തിനും സയനോരയുടെ സംഗീത ജീവിതത്തിനും ഈ പാട്ട് വ്യത്യസ്തതയുടെ മറ്റൊരേട് എഴുതി ചേര്‍ക്കും.

ടിവി ചന്ദ്രൻറേതു തന്നെയാണ് തിരക്കഥയും. ജോയ് മാത്യു, മൈഥിലി, ഷ്രിന്ദ, സജിത മഠത്തിൽ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം ജെ രാധാകൃഷ്ണന്റേതാണ് ഛായാഗ്രാഹണം.

Your Rating: