Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധു ബാലകൃഷ്ണന് പിറന്നാളാശംസകള്‍

madhu-balakrishnan

ഗായകന്‌ മധു ബാലകൃഷ്ണന്റെ ജന്മദിനമാണിന്ന്. മലയാളം ഏറെയിഷ്ടപ്പെടുന്ന ആൺസ്വരങ്ങളിലൊന്നാണ് മധു ബാലകൃഷ്ണന്റേത്. ബാല്യത്തിലേ ആരംഭിച്ച കർണാടിക് സംഗീത പഠനത്തിന്റെ പിൻബലം സ്വരഭംഗിയും മലയാളത്തിലെ പിന്നണി ഗായകർക്കിടയിൽ മധു ബാലകൃഷ്ണനെ വ്യത്യസ്തനാക്കി. 

1974 ൽ തൃപ്പൂണിത്തുറയിൽ ജനിച്ച മധു രണ്ടു പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യയിലെ സിനിമാ ലോകത്ത് സജീവമാണ്. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 400ൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2002ൽ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന പാട്ടിന്റെ ആലാപനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായകനായി മധു തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ തമിഴിലെ മികച്ച ഗായകനുമായി. ഇളയരാജയടക്കമുള്ള സംഗീത സംവിധായകർക്കൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികളിൽ സംഗീത പരിപാടികളുമായി സജീവമാണ് മധു ബാലകൃഷ്ണൻ.

 സംഗീത ലോകത്ത് ഇനിയുമേറെ മുന്നേറുവാൻ മധു ബാലക‍ൃഷ്ണന് സാധിക്കട്ടെ. ജന്മദിനാശംസകൾ.