Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഡോണയുടെ ഇൻസ്റ്റാഗ്രാം ചിത്രം വിവാദത്തിൽ

Madonna's Instagram picture of adopted African kids

പോപ്പ് ഗായിക മഡോണ വീണ്ടും വിവാദത്തില്‍. മഡോണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. അമ്പത്തിയാറുകാരിയായ മഡോണയുടെ കാലുകൾ ദന്തെടുത്ത കറുത്ത വർഗ്ഗക്കാരായ രണ്ട് കുട്ടികൾ തിരുമി കൊടുക്കുന്ന ഫോട്ടോയാണ് പുതിയ വിവാദം. നിലത്ത് കിടക്കുന്ന മഡോണയുടെ കാലുകൾ ഡേവിഡ് റിച്ചി, മേഴ്സി ജെയിംസ് എന്നീ കറുത്ത വർഗ്ഗക്കാരായ കുട്ടികളാണ് തിരുമി കൊടുക്കുന്നത്.

മഡോണയുടെ കാലുകൾ കുട്ടികളുടെ മടിയിലാണ്. മദേഴ്സ് ലൗ എന്ന് തുടങ്ങുന്ന കാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ കറുത്ത വർഗ്ഗക്കാരായ കുട്ടികളെ അടിമകളെ പോലെയാണ് മഡോണ കാണുന്നതെന്നാണ് എതിർക്കുന്നവരുടെ വിമർശനം. ചിത്രത്തെ അത്തരത്തില്‍ കണേണ്ടയെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മഡോണ ഇതുവരെ പ്രതികരിച്ചിട്ടില്ല.