Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓടക്കുഴൽ വായിച്ച് ധോണി

dhoni-flute

ഇനിയും നമ്മളറിയാത്ത ഒരുപാടൊരു നുറുങ്ങു രഹസ്യങ്ങളുണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഏകദിന ടീം ക്യാപ്റ്റനായ ധോണിയെ കുറിച്ച്. അതിലൊരു കാര്യമാണ് ധോണിയുടെ അടുത്ത സുഹൃത്തായ സുരേഷ് റെയ്ന പരസ്യമാക്കിയത്. മറ്റൊന്നുമല്ല, ധോണി ഒരു നല്ല ഓടക്കുഴൽ വാദകനാണ് അതെന്നുള്ളതാണ്. ധോണിയ്ക്കു പിറന്നാൾ ആശംസയർപ്പിച്ചു സമർപ്പിച്ച ട്വീറ്റിലാണ് ധോണിയുടെ നമ്മളറിയാത്ത പ്രിയ കാര്യത്തെ റെയ്ന വെളിപ്പെടുത്തിയത്. രണ്ടായിരിത്തിലധികം പേരാണ് വിഡിയോയ്ക്ക് റീട്വീറ്റു ചെയ്തത്.  ക്രിക്കറ്റും ബൈക്കും പിന്നെ ആരോഗ്യ രഹസ്യമായ പാലും കഴിഞ്ഞാൽ ധോണിക്ക് പ്രിയം സംഗീതമാണെന്നാണോ ഇതിൽ നിന്നു മനസിലാക്കേണ്ടത്? എവിടെ വച്ചാണു വിഡിയോ ഷൂട്ട് ചെയ്തതെന്ന കാര്യം വ്യക്തമല്ല. എന്തായാലും ധോണി അസലായി പുല്ലാങ്കുഴലൂതുന്നുണ്ട്.