Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മലര്‍ ഗാനം താരമാകും

Premam

തിരഞ്ഞെടുപ്പുകളില്‍ പ്രചരണ ഗാനമായി സിനിമാ ഗാനങ്ങളുടെ പാരഡി ഒരുക്കുന്നത് പുതിയ സംഭവമല്ല. എന്നാല്‍ യുവാക്കള്‍ക്കിടയിലെ പ്രേമം സിനിമാ എഫക്റ്റ് കണക്കിലെടുത്ത് ഇത്തവണ എല്ലാ രാഷ്‌ട്രീയകക്ഷികളും ഒരുക്കുന്ന പ്രചരണഗാനങ്ങള്‍ 'മലരേ...' എന്ന ഗാനമാണ്‌ താരമെന്നാണ്‌ വിവരം. മലരേ എന്ന പാട്ടിലെ വരികൾ മുന്നണികളെയും സ്ഥാനാർഥികളെയും അടിസ്ഥാനമാക്കി ചില്ലറ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുമെന്നു മാത്രം. പാരഡികള്‍ ചെയ്യാന്‍ തയ്യാറായിരിക്കുന്ന സംഘങ്ങള്‍ക്ക് കിട്ടുന്ന കരാറുകളിലെല്ലാം മലര്‍ ഗാനമുണ്ട്.

പാരഡി ഒരുക്കുന്ന സംഘങ്ങളും ഒട്ടും കുറവല്ല. സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രം നൽകിയാൽ അനൗൺസ്മെന്റും പ്രചാരണ ഗാനവുമുൾപ്പെടെ തയാറാക്കി നൽകാൻ പ്രത്യേക പാക്കേജുകളുമുണ്ട്. പാക്കേജിന്റെ ഭാഗമായാല്‍ പ്രചരണം വരെ ഈ സംഘം നടത്തുമെന്നതാണ്‌ കരാറിലെ വ്യവസ്ഥ. മലര്‍ അല്ലാതെയുള്ള പ്രേമത്തിലെ ഗാനങ്ങളും പ്രചരണത്തിനായി ഒരുങ്ങുന്നുണ്ട്. നിലവിലെ ഭരണസമിതികളെയും ഭരണപരിഷ്‌കാരങ്ങളെയും വിമര്‍ശിക്കുന്ന തരത്തില്‍ 'അവള്‍ വേണ്ട്രാ'... പോലുള്ള ഗാനങ്ങളും തയ്യാറാകുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.